മൂവാറ്റുപുഴയിൽ കോൺഗ്രസ് റിബൽ സ്ഥാനാർത്ഥിയുടെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു

Wait 5 sec.

മൂവാറ്റുപുഴയിൽ കോൺഗ്രസ് റിബൽ സ്ഥാനാർത്ഥിയുടെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു. മാറാടി യു പി സ്കൂൾ വാർഡിൽ മത്സരിക്കുന്ന ജയകൃഷ്ണൻ നായരുടെ പ്രചരണ ബോർഡുകളാണ് നശിപ്പിച്ചത്. 3 പേരടങ്ങുന്ന സംഘം ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കുന്നത് സി സി ടി വി യിൽ പതിഞ്ഞു.മൂവാറ്റുപുഴ നഗരസഭയിലെ 22ആം വാർഡായ മാറാടി യുപിസ്കൂൾ വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജയകൃഷ്ണൻ നായർ രംഗത്തെത്തിയത് കോൺഗ്രസിന് തലവേദനയായിരുന്നു. മുമ്പ് രണ്ട് തവണ കൗൺസിലറായിരുന്ന ജയകൃഷ്ണൻ നേതൃത്വത്തെ വെല്ലുവിളിച്ച് ഇത്തവണ വിമതനായി രംഗത്തെത്തുകയായിരുന്നു. ഫ്ലക്സ് ബോർഡ് നശിപ്പിക്കുന്നതിനായി സംഘം എത്തുന്ന ദൃശ്യങ്ങൾ റെസിഡൻസ് അസോസിയേഷൻ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പതിഞ്ഞു. ALSO READ: സ്ഥാനാർഥിത്വം നൽകിയില്ല: ആലപ്പു‍ഴയില്‍ കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റ് ആത്മഹത്യക്ക് ശ്രമിച്ചുഹൗസിങ് ബോർഡ്‌ ജംഗ്ഷനിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ തെങ്ങിൽ വച്ചിരുന്ന ഫ്ലെക്സ് ആണ് കീറി നശിപ്പിച്ചത്. ഫ്ലക്സുകൾ നശിപ്പിക്കുന്നത് ക്യാമറയിൽ പതിയാതി രിക്കുന്നതിനായി ക്യാമറ മറക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഫ്ലെക്സ് നശിപ്പിച്ചവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് മൂവാറ്റുപുഴ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നു ജയകൃഷ്ണൻ നായർ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഏറെ മുൻപേ പ്രചരണം ആരംഭിച്ചതോടെ ജയകൃഷ്ണൻ നായരുടെ സ്ഥാനാർത്ഥിത്വം ചർച്ചയായിരുന്നു. നേതൃത്വത്തിൻ്റെ നെറികേടിൽ പ്രതിഷേധിച്ചാണ് താൻ സ്വതന്ത്രനായി മത്സരിക്കുന്നത് എന്നാണ് ദീർഘകാലം യൂ ഡി എഫ് കൗൺസിലറായിരുന്ന ജയകൃഷ്ണൻ നായരുടെ നിലപാട്.The post മൂവാറ്റുപുഴയിൽ കോൺഗ്രസ് റിബൽ സ്ഥാനാർത്ഥിയുടെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു appeared first on Kairali News | Kairali News Live.