കണ്ണൂരിൽ മുസ്‌ലിം ലീഗ് മുൻസിപ്പൽ കമ്മറ്റി അംഗം ബിജെപിയിൽ ചേർന്നു

Wait 5 sec.

തദ്ദേശ തെരഞ്ഞെടുപ്പ് ആരംഭിച്ചത് മുതൽ യുഡിഎഫിൽ തമ്മിലടിയും അഭിപ്രായ വ്യത്യാസങ്ങളുമായി പ്രതിസന്ധി രൂക്ഷമാകുകയാണ്. നിരവധി പ്രവർത്തകരും നേതാക്കളുമാണ് അർഹമായ പരിഗണന ലഭിച്ചില്ലെന്ന പേരിൽ പാർട്ടി വിട്ട് എതിർ ചേരികളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കണ്ണൂരിൽ നിന്നുമാണ് മുസ്‌ലിം ലീഗ് പ്രവർത്തകൻ പാർട്ടി വിട്ടു എന്ന വിവരം പുറത്ത് വരുന്നത്. മുസ്‌ലിം ലീഗ് പാനൂർ മുൻസിപ്പൽ കമ്മറ്റി അംഗം ഉമർ ഫാറൂഖാണ് മുസ്ലീം ലീഗിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നിരിക്കുന്നത്. ബിജെപി കണ്ണൂർ സൗത്ത് ജില്ല പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ ഉമർ ഫാറൂഖിനെ സ്വീകരിച്ചു. ബിജെപിയുടെ ദേശീയതയിൽ ആകൃഷ്ടനായാണ് ലീഗ് വിട്ടതെന്ന് ഉമർ ഫാറൂഖ് പറഞ്ഞു.ALSO READ: സ്ഥാനാർത്ഥിത്വത്തിൽ ഗ്രൂപ്പ് കളി; ചിറയിൻകീഴ് മണ്ഡലം കോർ കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനം രാജിവച്ച് രമണി പി നായർഇന്നേ ദിവസം തന്നെ പത്തനംതിട്ടയിലും മറ്റൊരു കോൺഗ്രസ് പ്രവർത്തകൻ രാജി വച്ച വിവരങ്ങളും പുറത്തുവരുന്നുണ്ട്. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയായ പത്തനംതിട്ട സ്വദേശി അഖിൽ ഓമനക്കുട്ടൻ ആണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. തെരഞ്ഞെടുപ്പിലെ അവഗണനയെ തുടർന്നാണ് പാർട്ടി വിട്ടത് എന്നാണ് വിവരം.The post കണ്ണൂരിൽ മുസ്‌ലിം ലീഗ് മുൻസിപ്പൽ കമ്മറ്റി അംഗം ബിജെപിയിൽ ചേർന്നു appeared first on Kairali News | Kairali News Live.