‘പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ പ്രശംസിക്കാനായി മാത്രം ഒന്നും കണ്ടില്ല’; തരൂരിന് ഒ‍ളിയമ്പുമായി സുപ്രിയ ശ്രീനേറ്റ്

Wait 5 sec.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ പ്രശംസനീയമെന്ന് പറയാൻ തനിക്കൊന്നും കാണാനായില്ലെന്ന് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ്. മോദിയെ പുകഴ്ത്തി ശശി തരൂർ സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു മാധ്യമ പ്രവർത്തക കൂടിയായ സുപ്രിയ. മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുന്നതിന് പകരം അവിടെയും കോൺഗ്രസിനെ വിമർശിക്കാനാണ് പ്രധാനമന്ത്രി സമയം കണ്ടെത്തിയതെന്നും സുപ്രിയ വിമർശിച്ചു.ഒരു പത്രസ്ഥാപനത്തിന്‍റെ പരിപാടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിൽ അഭിനന്ദിക്കേണ്ടതായി തനിക്കൊന്നും കാണാനായില്ലെന്ന് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗത്തെ പ്രശംസിച്ച് ശശി തരൂർ എക്‌സിൽ പങ്ക് വച്ച അഭിപ്രായമാണ് കോൺഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്. ALSO READ; വീണ്ടും മോദി സ്തുതിയുമായി ശശി തരൂർ: മോദിയുടെ പ്രഭാഷണത്തെ പ്രകീർത്തിച്ച് തരൂരിന്‍റെ എക്സ് പോസ്റ്റ്പ്രസംഗത്തിൽ മോദി തരൂരിനെ വേദിയിലിരുത്തി കോൺഗ്രസിനെ വിമർശിച്ചിരുന്നു.സദസ്സിലുണ്ടായിരുന്ന ശശി തരൂർ മോദിയെ പ്രശംസിക്കാൻ മാത്രം എന്താണ് കണ്ടെത്തിയതെന്ന് തനിക്കറിയില്ലെന്നും സുപ്രിയ കൂട്ടിച്ചേർത്തു. നരേന്ദ്ര മോദിയുടെ പ്രസംഗത്തെ എക്സ് പോസ്റ്റിലൂടെയാണ് ശശി തരൂർ പ്രശംസിച്ചത്. ദേശീയതക്കായുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനവും അഭിനന്ദനം അർഹിക്കുന്നുവെന്നും തരൂർ കുറിച്ചു. കോൺഗ്രസിലെ കുടുംബവാഴ്ചയെ വിമർശിച്ചതിന് പിന്നാലെയാണ് മോദി വാ‍ഴ്ത്തുമായി തരൂരെത്തിയത്. The post ‘പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ പ്രശംസിക്കാനായി മാത്രം ഒന്നും കണ്ടില്ല’; തരൂരിന് ഒ‍ളിയമ്പുമായി സുപ്രിയ ശ്രീനേറ്റ് appeared first on Kairali News | Kairali News Live.