വേണുഗോപാൽ മോഡൽ; കേരളത്തിൽ കോൺഗ്രസിന്റെ പുതുക്കിപണിയൽ

Wait 5 sec.

ദേശീയ തലത്തിൽ കോൺഗ്രസിന്റെ പ്രധാന ചിന്താവിഷയങ്ങളും തന്ത്രപരമായ തീരുമാനങ്ങളും നിർണയിക്കുന്ന മുഖ്യ നേതാവായി കെ. സി. വേണുഗോപാൽ കൂടുതൽ ശക്തമായി ഉയർന്നിരിക്കുകയാണ്. സംഘടനാപരമായ ഉത്തരവാദിത്വം, നേതൃസ്വഭാവം, അടിത്തറയിലേക്കുള്ള ഇടപെടൽ എന്നിവയുടെ കൂട്ടായ്മയിലൂടെ പാർട്ടിയെ വീണ്ടും ശക്തമായ ദേശീയശക്തിയാക്കുന്നതിനുള്ള നീക്കങ്ങൾ വേണുഗോപാൽ മുന്നോട്ടു കൊണ്ടുപോകുന്നു. ഇതോടൊപ്പം തന്നെ, കേരള രാഷ്ട്രീയത്തിൽ അടുത്ത ഘട്ടത്തിലെ ശക്തിയായി വീണ്ടും ഉയർന്നുവരാൻ കോൺഗ്രസിന്റെ സംഘടനാപരമായ മുന്നേറ്റമാണ് ലക്ഷ്യമെന്ന് . അദ്ദേഹം പറഞ്ഞിട്ടുണ്ട്.ദേശീയ തലത്തിൽ പാർട്ടിക്ക് ലഭിക്കുന്ന ഉണർവിനൊപ്പം കേരളത്തിലും പുതുജീവൻ സൃഷ്ടിക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുമ്പോൾ അതിനെ വെറുതേതള്ളാൻ കഴിയില്ല. പാർട്ടിയുടെ പുതുക്കിപ്പണിയലിന്റെ ഭാഗമായി വേണുഗോപാൽ സ്വീകരിക്കുന്ന മോഡൽ പട്ടണങ്ങൾ മാത്രമല്ല, ഗ്രാമങ്ങളിലേക്കും പ്രചാരണവും പ്രവർത്തനവും വ്യാപിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രവർത്തകർക്ക് വ്യക്തമായ ഉത്തരവാദിത്വവും നേതൃത്വത്തിലേക്ക് എത്താനുള്ള സുതാര്യമായ വഴിയും ഒരുക്കുക എന്നതാണ് പുതിയ രീതി.പാർട്ടിയിലുണ്ടായിരുന്ന ഭിന്നതകൾ പരിഹരിച്ച് നിലപാടുകളും പ്രവർത്തനങ്ങളും ഒരു ലക്ഷ്യത്തിലേക്ക് ഏകീകരിക്കാനുള്ള നീക്കങ്ങൾ തുടരുക എന്നതാണ് ഇതിൽ പ്രധാനം . നേതാക്കളും പ്രവർത്തകരും തമ്മിലുള്ള സംയോജിത പ്രവർത്തനമാണ് അടുത്ത തിരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് നേട്ടമുണ്ടാക്കാൻ സഹായിക്കുന്നതെന്നും വേണുഗോപാൽ കരുതുന്നു .ഇടതുമുന്നണിയുടെ ഭരണകാലത്ത് ജനങ്ങൾക്ക് കിട്ടിയിട്ടുള്ള നിരാശയും പ്രശ്‌നങ്ങളും കോൺഗ്രസ് പ്രചാരണമേഖലയിൽ പ്രധാന വിഷയങ്ങളാക്കണം . അതോടൊപ്പം വികസനവും ക്ഷേമനടപടികളും ഉൾപ്പെടെയുള്ള ജനകീയ പ്രവർത്തനമാണ് പാർട്ടി നടപ്പാക്കുന്നത്. കേരളത്തിൽ പാർട്ടി വീണ്ടും ജനവിശ്വാസം വീണ്ടെടുക്കണമെങ്കിൽ പ്രവർത്തകരും നേതാക്കളും ഒറ്റപാതയിൽ നീങ്ങണം എന്നതാണ് വേണുഗോപാലിന്റെ കാഴ്ചപ്പാട് . അതിനായി യുവജനങ്ങളെ മുൻനിരയിലേക്ക് എത്തിക്കും. സോഷ്യൽ മീഡിയയിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും പാർട്ടിയുടെ ശക്തമായ സാന്നിധ്യം ഒരുക്കണം എന്നതും അദ്ദേഹം മുന്നോട്ട് വെക്കുന്ന ആശയമാണ് . എന്തായാലും കെസി മുന്നോട്ടുവെക്കുന്ന ഫോർമുലകളിൽ/ ആശയങ്ങളിൽ ഊന്നി മുന്നോട്ടുപോവുകയാണെങ്കിൽ കോൺഗ്രസിന് വരുന്ന തെരഞ്ഞെടുപ്പുകളിൽ മികച്ച സാധ്യതയാണ് ഉള്ളത്.The post വേണുഗോപാൽ മോഡൽ; കേരളത്തിൽ കോൺഗ്രസിന്റെ പുതുക്കിപണിയൽ appeared first on ഇവാർത്ത | Evartha.