‘ട്രിബ്യൂട്ട് ടു ബഹ്റൈന്‍’; രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നു

Wait 5 sec.

മനാമ: ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി ബഹ്റൈന്‍ ബില്ലവാസുമായി ചേര്‍ന്ന് ‘ട്രിബ്യൂട്ട് ടു ബഹ്റൈന്‍’ എന്ന പരിപാടിയുടെ രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നു. രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ, പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവര്‍ക്ക് ശ്രീനാരായണ സമൂഹത്തിന്റെ ആദരവും നന്ദിയും അറിയിച്ചുകൊണ്ട് നടത്തുന്ന പരിപാടിയാണിത്.ശ്രീനാരായണ ഗുരുദേവന്റെ നേതൃത്വത്തില്‍ ആലുവ അദ്വൈതാശ്രമത്തില്‍ നടന്ന സര്‍വ്വമത സമ്മേളനത്തിന്റെ 100-ാം വാര്‍ഷികഘോഷ വേളയിളാണ് Tribute to Bahrain – The Confluence of Cultures The Spirit of Humanism എന്ന പരിപാടി നടത്തുന്നത്. ബഹ്റൈനും ഇന്ത്യയുമായുള്ള സാമൂഹ്യ-സാംസ്‌കാരിക ബന്ധം ഊട്ടിയുറപ്പിക്കുക എന്നത് മുന്‍നിര്‍ത്തിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.നവംബര്‍ 21-ാം തീയതി സല്‍മാബാദിലെ ഗള്‍ഫ് എയര്‍ ക്ലബില്‍ വെച്ച് വൈകിട്ട് 6 മണിക്ക് നടക്കുന്ന ആഘോഷ പരിപാടിയില്‍ കേരള ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അഡ്വ. ജിആര്‍ അനില്‍ മുഖ്യാതിഥിയാകും. എംഎഎ അഡ്വ. ചാണ്ടി ഉമ്മന്‍, കര്‍ണാടക നിയമസഭ എംഎല്‍എ ഹരിപ്രസാദ്, ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്‌മശ്രീ സച്ചിദാനന്ദ സ്വാമികള്‍, മുന്‍ ജനറല്‍ സെക്രട്ടറി ഋതംബരാനനന്ദ സ്വാമികള്‍, മറ്റു ശിവഗിരി മഠം സ്വാമിമാരായ സ്വാമി വീരേശ്വരാനന്ദ, സ്വാമി ശിവനാരായണ തീര്‍ത്ഥ എന്നിവര്‍ പങ്കെടുക്കും.ആഘോഷങ്ങള്‍ക്ക് കൂടുതല്‍ തിളക്കമേകാന്‍ ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫേയിം അനുശ്രീയും, സരിഗമപ ഫെയിം അശ്വിനും എത്തുന്നു. ആദ്യ സര്‍വ്വമത സമ്മേളനത്തിന്റെ 100-ാം വാര്‍ഷിക പശ്ചാത്തലത്തില്‍ നൂറ് അംഗങ്ങള്‍ പങ്കെടുക്കുന്ന ദൈവദശകം ആലാപനവും ബഹ്‌റനിലെ കലാകാരന്‍മാരും കലാകാരികളും അവതരിപ്പിക്കുന്ന മറ്റു ദൃശ്യവിരുന്നുകളും ഉണ്ടായിരിക്കും.ജനറല്‍ കോഡിനേറ്ററായ സുരേഷ് കരുണാകരന്റെയും, ജനറല്‍ കണ്‍വീനര്‍ മാരായ സുനീഷ് സുശീലന്‍, ഹരീഷ് പൂജാരി എന്നിവരുടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.  The post ‘ട്രിബ്യൂട്ട് ടു ബഹ്റൈന്‍’; രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.