വടകര നഗരസഭയിൽ മുസ്ലീം ലീഗിന് തിരിച്ചടി; വീരഞ്ചേരിയിൽ ഭീഷണി ഉയർത്തി വിമത സ്ഥാനാർത്ഥി

Wait 5 sec.

കോഴിക്കോട് വടകര നഗരസഭയിൽ മുസ്ലീം ലീഗിന് തിരിച്ചടി. നഗരസഭയിലെ രണ്ടാം വാർഡായ വീരഞ്ചേരിയിൽ മുസ്ലിം ലീഗിന് ഭീഷണിയായി വിമത സ്ഥാനാർത്ഥി. വടകര മുസ്ലിം ലീഗിലെ നേതാവായ വി സി നാസർ മാസ്റ്റർ, സ്വതന്ത്ര സ്ഥാനാർഥിയായി വടകര നഗരസഭ വരണാധികാരിക്ക് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.കോഴിക്കോട് ജില്ലയിലെ വടകരയിൽ മുസ്ലീം ലീഗ് വീരഞ്ചേരി ശാഖ പ്രസിഡൻ്റാണ് വി സി നാസർ മാസ്റ്റർ. ലീഗ് നേതാക്കന്മാരുടെ പണാധിപത്യത്തിലും ഏകാധിപത്യത്തിലും പ്രതിഷേധിച്ചും, സ്വന്തം വാർഡിൽ ലീഗ് പ്രവർത്തകർ ഉണ്ടായിരിക്കെ പുറത്തുള്ള ആളെ ഇറക്കി സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചുമാണ് നാസർ മാസ്റ്റർ മത്സരത്തിന് ഒരുങ്ങുന്നത്.ALSO READ; ഇടതുപക്ഷ സർക്കാരിന്‍റെ വികസനം തിരിച്ചറിയാൻ ജനങ്ങൾക്ക് സാധിക്കും; സർക്കാർ കൈവരിച്ചത് താരതമ്യങ്ങൾ ഇല്ലാത്ത നേട്ടം: എം എ ബേബി30 വർഷത്തോളമായി ലീഗിൻ്റെ നേതൃനിരയിൽ പ്രവർത്തിച്ച് വരുന്ന റിട്ട. അധ്യാപകനായ നാസർ ലീഗ് അണികളിൽ ഏറെ സ്വാധീനമുള്ള വ്യക്തിയാണ്. മുസ്ലിം ലീഗിലെ എം ഫൈസലാണ് എതിർ സ്ഥാനാർത്ഥി. നഗരസഭയിൽ 48-ാം വാർഡായ മുകച്ചേരിയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപ്പിക്കാൻ മുസ്ലിം ലീഗിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇവിടെ രണ്ട് പേരാണ് ലീഗിൽ സ്ഥാനാർത്ഥി മോഹികളായി രംഗത്തുള്ളത്.The post വടകര നഗരസഭയിൽ മുസ്ലീം ലീഗിന് തിരിച്ചടി; വീരഞ്ചേരിയിൽ ഭീഷണി ഉയർത്തി വിമത സ്ഥാനാർത്ഥി appeared first on Kairali News | Kairali News Live.