‘ഉറങ്ങാൻ പറ്റുന്നില്ല’: ടാർഗറ്റ് തികയ്ക്കാൻ സമ്മർദ്ദം നേരിടുന്നുവെന്ന് ബിഎല്‍ഒ

Wait 5 sec.

ഉറങ്ങാൻ പറ്റുന്നില്ലെന്നും ടാർഗറ്റ് തികയ്ക്കാൻ സമ്മർദ്ദം നേരിടുന്നുവെന്ന് കൊല്ലം കടവൂരിലെ ബി എൽ ഒ പൗളിൻ ജോർജ്. രാവിലെ 8.30 മുതൽ രാത്രി 9.30 വരെഫീൽഡിൽ നിൽക്കേണ്ടി വരുന്നുവെന്ന് അവര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.ജോലി കഴിഞ്ഞ് രാത്രി വൈകി വരുമ്പോൾ സ്ത്രീകൾ നേരിടുന്ന പ്രശ്നംവലുതാണ്. ജോലി കഴിഞ്ഞ് വന്ന് രാത്രി ഓൺലൈൻ മീറ്റിങ്ങിനും ഇരിക്കേണ്ടി വരുന്നു. ബൂത്ത് പരിധി വിട്ട് താമസിക്കുന്ന വോട്ടർമാരെ കണ്ടുപിടിക്കേണ്ട ചുമലയും ബി എൽ ഒമാർ ചെയ്യണം. യാതൊരു പരിശീലനവും തരാതെയാണ് ബി എൽ ഒമാരെ ഇറക്കിവിട്ടതെന്ന് പൗളിൻ ജോര്‍ജ് പറഞ്ഞു.ALSO READ: കെപിസിസി സെക്രട്ടറിക്ക് വേണ്ടി സ്ഥാനാര്‍ഥി പട്ടിക അട്ടിമറിച്ചു: കോൺഗ്രസ് പത്തനംതിട്ട ബ്ലോക്ക് പ്രസിഡൻ്റ് രാജിവെച്ചുബി എല്‍ ഒ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് എസ് ഐ ആര്‍ മൂലം ബി എല്‍ ഒമാര്‍ അനുഭവിക്കുന്ന ജോലി സമ്മര്‍ദ്ദത്തത്തെക്കുറിച്ച് പുറംലോകമറിയുന്നത്. കടുത്ത ജോലി സമ്മര്‍ദ്ദം അനുഭവിച്ചതായി അനീഷിൻ്റെ കുടുംബം ആരോപിച്ചിരുന്നു. The post ‘ഉറങ്ങാൻ പറ്റുന്നില്ല’: ടാർഗറ്റ് തികയ്ക്കാൻ സമ്മർദ്ദം നേരിടുന്നുവെന്ന് ബിഎല്‍ഒ appeared first on Kairali News | Kairali News Live.