സ്ഥാനാർഥി നിർണയത്തിൽ പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. സി കൃഷ്ണകുമാറിനെതിരെ മുൻ നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ. പാലക്കാട് നഗരസഭയിലെ ബിജെപി സ്ഥാനാർത്ഥി പട്ടിക ഏകപക്ഷീയമെന്നാണ് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരന്റെ ആരോപണം. സംഘടന പിടിക്കാൻ കൃഷ്ണകുമാർ പക്ഷം ഏകപക്ഷീയമായി പട്ടിക തയ്യാറാക്കിയെന്നും പ്രമീള ശശിധരൻ.സ്വന്തം വാർഡിലെ സ്ഥാനാർഥിയ അറിഞ്ഞത് പോലും ഇന്നലെ വൈകിട്ട് മൂന്ന് മണിക്കാണെന്നും. വിഷയത്തിൽ സംസ്ഥാന നേതൃത്വത്തോട് അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും പ്രമീള ശശിധരൻ മാധ്യമങ്ങളോട് പറഞ്ഞു.Also Read: ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ: പ്രതിസന്ധിയിലായി ബിജെപി, അതൃപ്തി അറിയിച്ച് ആര്‍എസ്എസ്സ്ഥാനാർഥി പ്രഖ്യാപന കൺവെൻഷന് തന്നെ ക്ഷണിച്ചില്ലെന്നും. ചെയർപേഴ്സൺ ആയിരുന്ന അവസാന കാലഘട്ടത്തിൽ ഒരു വിഭാഗം തന്നെ ഒറ്റപ്പെടുത്തുകയും ക്രൂശിക്കുകയും ചെയ്തുവെന്നും പ്രമീള ശശിധരൻ. പല പരിപാടികളിലേക്കും അവസാനഘട്ടമായപ്പോൾ തന്നെ ക്ഷണിച്ചിരുന്നില്ലെന്നും പ്രമീള ശശിധരൻ മാധ്യമങ്ങളോട് പറഞ്ഞു.സ്ഥാനാർഥി നിർണയത്തിൽ പാലക്കാട് കോൺഗ്രസിലും പൊട്ടിത്തെറി നടക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുള്ള കോൺഗ്രസിലെയും ബിജെപിയിലെയും പൊട്ടിതെറികൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്.The post സ്ഥാനാർഥി നിർണയം; പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി: പട്ടിക ഏകപക്ഷീയമായെന്ന ആക്ഷേപവുമായി പ്രമീള ശശിധരൻ appeared first on Kairali News | Kairali News Live.