ബംഗളുരു: ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ താരോദയമായി കർണാടകയുടെ രവിചന്ദ്രൻ സ്മരൺ മാറുന്നു. രഞ്ജിയിൽ മൂന്ന് മത്സരത്തിനിടെ രണ്ടാമത്തെ ഇരട്ടസെഞ്ച്വറി നേടിയാണ് സ്മരൺ ചരിത്രം കുറിക്കുന്നത്. ചണ്ഡിഗഢിനെതിരെയാണ് സ്മരൺ രണ്ടാമത്തെ ഇരട്ടസെഞ്ച്വറി നേടിയത്. 227 റൺസാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സ്മരണിന്‍റെ ഏറ്റവും ഉയർന്ന സ്കോറും കൂടിയാണിത്. നേരത്തെ കേരളത്തിനെതിരെ 220 റൺസ് നേടിയ അദ്ദേഹം പിന്നീട് മഹാരാഷ്ട്രയ്ക്കെതിരെ 54 റൺസ് നേടി.13-ാമത്തെ ഫസ്റ്റ് ക്ലാസ് മത്സരത്തിൽ തന്നെ സ്മരണിന്റെ മൂന്നാം ഇരട്ട സെഞ്ച്വറിയാണിത്. ജനുവരിയിൽ പഞ്ചാബിനെതിരെ സ്മരൺ 203 റൺസ് അടിച്ചെടുത്തിരുന്നു. ഈ സീസണിലെ രഞ്ജി ട്രോഫി റൺ സ്കോറിംഗ് പട്ടികയിൽ സ്മരൺ നാലാം സ്ഥാനത്താണ്. 119 എന്ന മികച്ച ശരാശരിയിൽ 595 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. മിസോറാമിന്റെ അർമാൻ ജാഫർ (119.60 ശരാശരിയിൽ 598), സഹതാരം കരുൺ നായർ (100.33 ശരാശരിയിൽ 602), ഡൽഹിയുടെ സനത് സാങ്വാൻ (102.33 ശരാശരിയിൽ 614) എന്നിവരാണ് സ്മരണിന് മുന്നിലുള്ളത്.ഇടംകൈയ്യൻ ബാറ്ററായ സ്മരണിന് അണ്ടർ 14 കാലഘട്ടം മുതൽ കർണാടകയ്ക്കുവേണ്ടി കളിക്കുന്നുണ്ട്. സംസ്ഥാനത്തെ പ്രീമിയർ ടി20 ടൂർണമെന്റായ മഹാരാജ ടി20 ട്രോഫിയിൽ ഗുൽബർഗ മിസ്റ്റിക്സിനും ശിവമോഗ സ്ട്രൈക്കേഴ്സിനും വേണ്ടി കളിച്ചിട്ടുണ്ട്. ഏഴ് ലിസ്റ്റ് എ ഇന്നിംഗ്സുകളിൽ നിന്ന് 72.16 എന്ന മികച്ച ശരാശരിയിൽ 433 റൺസ് സ്മരൺ നേടിയിട്ടുണ്ട്. 78.6 എന്ന മികച്ച ശരാശരിയിൽ 1,179 ഫസ്റ്റ് ക്ലാസ് റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. ഇതിൽ നാല് സെഞ്ച്വറികളും മൂന്ന് ഡബിൾ സെഞ്ച്വറികളും ഉൾപ്പെടുന്നു.Also Read- രഞ്ജി ട്രോഫി ക്രിക്കറ്റ്; മധ്യപ്രദേശിനെതിരെ കേരളം ശക്തമായ നിലയില്‍ഒരവസരത്തിൽ മൂന്നിന് 64 റൺസ് എന്ന നിലയിൽ പതറിയ കർണാടകത്തെ കരുൺ നായർ, ശ്രേയസ് ഗോപാൽ എന്നിവർക്കൊപ്പം പടുത്തുയർത്തിയ ഇന്നിംഗ്സുകളിലൂടെ കരകയറ്റുകയായിരുന്നു. കർണാടക എട്ടിന് 547 എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. നായരും സ്മരണും നാലാം വിക്കറ്റിൽ 119 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ആറാം വിക്കറ്റിൽ സ്മരണും ശ്രേയസ് ഗോപാലും ചേർന്ന് 141 റൺസാണ് അടിച്ചെടുത്തത്. 62 റൺസാണ് ശ്രേയസ് ഗോപാൽ നേടിയത്. ഏഴാം വിക്കറ്റിൽ വിദ്യാധർ പാട്ടീലിനൊപ്പം 76 റൺസും എട്ടാം വിക്കറ്റിൽ ശിഖർ ഷെട്ടിയുമായി ചേർന്ന് 111 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്താൻ സ്മരണിന് കഴിഞ്ഞു.News Summary- New batting sensation Karnataka’s Smaran Ravichandran hits second double ton in third Ranji Trophy matchThe post മൂന്ന് മത്സരത്തിനിടെ രണ്ടാമത്തെ ഇരട്ടസെഞ്ച്വറി; ഇന്ത്യൻ ക്രിക്കറ്റിൽ പുത്തൻ താരോദയമായി സ്മരൺ appeared first on Kairali News | Kairali News Live.