തൃശൂര്‍| വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതികളെ പോലീസ് സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. എന്‍ഐഎ കേസിലെ പ്രതികളായ പി എം മനോജ്, അസ്ഹറുദ്ദീന്‍ എന്നിവരെയാണ് ക്രൂരമായി ആക്രമിച്ചത്. പ്രതികളെ ഗുരുതര പരുക്കുകളോടെ ചികിത്സയില്‍ പ്രവേശിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ വിയ്യൂര്‍, പൂജപ്പുര ജയില്‍ സൂപ്രണ്ടുമാരോട് ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാകാന്‍ എന്‍ഐഎ കോടതി ഉത്തരവിട്ടു. മെഡിക്കല്‍ കോളജ് സൂപ്രണ്ടിനോട് പ്രതികളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനും എന്‍ ഐ എ കോടതി ഉത്തരവിട്ടു.കഴിഞ്ഞ 13നാണ് പ്രതികള്‍ക്ക് മര്‍ദനമേറ്റത്. സെല്ലില്‍ കയറ്റുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ അവസാനിച്ചത്. പിന്നാലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കാന്‍ ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി ലഭിച്ചു. ജയില്‍ വാര്‍ഡനായ അഭിനവ്, ജോയിന്റ് സൂപ്രണ്ട് ശ്രീജിത്ത്, ഡെപ്യൂട്ടി സൂപ്രണ്ട് കിരണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മര്‍ദനമെന്നാണ് പരാതിയിലുള്ളത്.