നെടുമങ്ങാട് വീട്ടിൽ സൂക്ഷിച്ച 8 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

Wait 5 sec.

നെടുമങ്ങാട് വീട്ടിൽ സൂക്ഷിച്ച 8 ഗ്രാം എംഡിഎംഎ യുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. നെടുമങ്ങാട് ചുള്ളിമാനൂർ സ്വദേശി അഫ്സൽ (30)നെ ആണ് നെടുമങ്ങാട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നിന്നാണ് എക്സൈസ് എം ഡി എം എ പിടികൂടിയത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. വീട്ടിൽ റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ ഇയാൾ ആക്രമിക്കാൻ ശ്രമിക്കുകയും തുടർന്ന് ബലം പ്രയോഗിച്ച് ഇയാളെ കീഴടക്കുകയായിരുന്നു.ALSO READ: നെറ്റിയിൽ സിന്ദൂരം ചാർത്തിയശേഷം സുഹൃത്തിന്‍റെ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ചു; മധ്യപ്രദേശിൽ യുവാവ് അറസ്റ്റിൽലഹരി ഉത്പന്നങ്ങൾ ബാംഗ്ലൂരിൽ നിന്ന് നാട്ടിലെത്തിച്ച് വിൽപ്പന നടത്തുകയാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു. ഇയാൾക്കെതിരെ വലിയമല സ്റ്റേഷനിൽ കഞ്ചാവ് കേസ് നിലവിലുണ്ട് . സമാന കേസിൽ ഒരാളെ കൂടി പിടികൂടാൻ ഉണ്ടെന്നും ഇലക്ഷനോടനുബന്ധിച്ച് ലഹരി മരുന്നിനെതിരെ വ്യപക തിരച്ചിൽ നടത്തുമെന്നും എക്സൈസ് അറിയിച്ചു.ALSO READ: തിരുവനന്തപുരത്ത് വൻ സ്വർണ വേട്ട; ട്രെയിനിൽ കടത്തുകയായിരുന്ന നാല് കോടിയോളം രൂപയുടെ സ്വർണം പിടികൂടിThe post നെടുമങ്ങാട് വീട്ടിൽ സൂക്ഷിച്ച 8 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ appeared first on Kairali News | Kairali News Live.