വിഎം വിനുവിനെ കൊണ്ട് കോൺഗ്രസ് വിഡ്ഢി വേഷം കെട്ടിക്കുകയാണെന്നും അന്യായമായ മാർഗ്ഗത്തിൽ വോട്ടുണ്ടാക്കാൻ ആരു ശ്രമിച്ചാലും ശക്തമായി എതിർക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റ്. അഡ്വ. പി ഗവാസ് ആണ് സംവിധായകനും കോഴിക്കോട് കോർപറേഷനിൽ കോർഗ്രസ് സ്ഥാനാർത്ഥിയായി നിശ്ചയിച്ച വി.എം വിനുവിന് തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ കുറിച്ച് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞത്.സ്ഥാനാർത്ഥിയാകും മുൻപ് സ്വന്തം വോട്ടുണ്ടോ എന്ന് വിനു നോക്കിയില്ലെങ്കിലും അദ്ദേഹം താമസിക്കുന്ന പ്രദേശത്തെ കോൺഗ്രസ്കാർക്കെങ്കിലും നോക്കാമായിരുന്നുവെന്നും തദ്ദേശ വോട്ടർ പട്ടികയും ലോക്സഭാ നിയമസഭാ പട്ടികയും രണ്ടും രണ്ടാണെന്നെങ്കിലും വിനുവിന് അറിയില്ലെങ്കിലും കോൺഗ്രസിന് അറിയുന്നതല്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.ALSO READ: കോഴിക്കോട് യുഡിഎഫ് – ജമാഅത്തെ ഇസ്ലാമി സഖ്യം: സ്ഥിരീകരിച്ച് KPCC അംഗം കെ ടി ജയിംസ്; ശബ്‌ദരേഖ കൈരളി ന്യൂസിന്സിനിമാ സംവിധായകൻ എന്ന നിലയിൽ വി.എം വിനുവിൻ്റെ മികച്ച ചിത്രങ്ങളിൽ ഒന്നാണ് 2004 ൽ പുറത്തിറങ്ങിയ മമ്മൂട്ടി അഭിനയിച്ച ‘വേഷം’വർഷങ്ങൾക്കിപ്പുറം വിനുവിൻ്റെ നാടായ കോഴിക്കോട് വച്ച് കോൺഗ്രസ്സ്കാർ പാവം സംവിധായകനെ വിഡ്ഢിവേഷം കെട്ടിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.The post ‘വിഎം വിനുവിനെ കൊണ്ട് കോൺഗ്രസ് ‘വേഷം’ കെട്ടിക്കുന്നു; അന്യായമായ മാർഗത്തിൽ വോട്ടുണ്ടാക്കാൻ ആരു ശ്രമിച്ചാലും ശക്തമായി എതിർക്കും’; അഡ്വ. പി ഗവാസ് appeared first on Kairali News | Kairali News Live.