ക്രിസ്തുമസ് പരീക്ഷ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം; ടൈംടേബിൾ അറിയാം

Wait 5 sec.

സംസ്ഥാനത്തെ സ്കൂളുകളിലെ ക്രിസ്തുമസ് പരീക്ഷ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നടക്കും. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് പരീക്ഷകൾ നടക്കുക. അഞ്ചു മുതല്‍ പത്താം ക്ലാസുവരെയുള്ള കുട്ടികള്‍ക്കാണ് ഈ ടൈംടേബിള്‍. ഒന്നു മുതല്‍ നാലുവരെ ക്ലാസുകള്‍ക്ക് 17 മുതല്‍ 23 വരെയാണ് പരീക്ഷ. ഡിസംബര്‍ 9, 11 തീയതികളിലെ വോട്ടെടുപ്പ്, 13 നുള്ള വോട്ടെണ്ണല്‍ എന്നിവ കണക്കിലെടുത്താണ് പരീക്ഷാ തീയതി തീരുമാനിച്ചത്. ഡിസംബര്‍ 24 മുതലാണ് ക്രിസ്തുമസ് അവധി ആരംഭിക്കുക.ALSO READ; ‘വരാനിരിക്കുന്നത് രാഷ്ട്രീയ പ്രാധാന്യമുള്ള പോരാട്ടം; LDF മികച്ച വിജയം നേടും’; തിരുവനന്തപുരം കോർപ്പറേഷൻ രാജ്യത്തിന് മാതൃകയെന്നും എം വി ഗോവിന്ദൻ മാസ്റ്റർഈ വർഷത്തെ വിദ്യാഭ്യാസ കലണ്ടർ അനുസരിച്ച് ഡിസംബർ 11 മുതലാണ് ക്രിസ്തുമസ് പരീക്ഷകൾ ക്രമീകരിച്ചിരുന്നത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വന്നതോടെ പരീക്ഷ ദിവസങ്ങളിൽ മാറ്റം കൊണ്ടുവരികയായിരുന്നു. വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ കൂടുതലും സ്കൂളുകളാണെന്നതും അധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതും കൂടി പരിഗണിച്ചാണ് പരീക്ഷ തീയതികളിൽ മാറ്റം കൊണ്ടുവരുന്നത്.The post ക്രിസ്തുമസ് പരീക്ഷ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം; ടൈംടേബിൾ അറിയാം appeared first on Kairali News | Kairali News Live.