തിരുവനന്തപുരം അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി; ‘നവംബർ’ എന്ന് പേരിട്ട് ശിശുക്ഷേമ സമിതി

Wait 5 sec.

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. അഞ്ച് ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് ഇന്ന് പകൽ 10.50 ഓടെ ശിശുസംരക്ഷണ സമിതിയുടെ കരങ്ങളിലേക്ക് എത്തിയത്. കുഞ്ഞിന് ശിശുക്ഷേമ സമിതി, വസന്തവും വർഷവും മഞ്ഞു കാലവും സംഗമിക്കുന്ന ഋതു കാലത്തെ അനുസ്മരിപ്പിക്കുന്ന നവംബർ എന്ന പേരിട്ടു. അഡോപ്ഷൻ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ കം മാനേജർ സരിത എസ്, ഹെഡ് നഴ്സ് അജതറാണി എന്നിവരാണ് അമ്മത്തൊട്ടിലിൽ നിന്നും കുഞ്ഞിനെ ഏറ്റെടുത്തത്. തുടർന്ന് തൈക്കാട് സർക്കാർ വനിതാ – ശിശു ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂക്ഷകളും പരിശോധകളും നടത്തി. 2.39 കി.ഗ്രാം ഭാരമുള്ള കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയാണ്. സംസ്ഥാന ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറിജി എൽ അരുൺ ഗോപിയാണ് കുഞ്ഞിന് നവംബർ എന്ന് പേര് നൽകിയത്.ALSO READ; ക്രിസ്തുമസ് പരീക്ഷ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം; ടൈംടേബിൾ അറിയാംഒക്ടോബർ, നവംബർ മാസങ്ങളിലായി തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ മാത്രം 12 കുട്ടികളെയാണ് ലഭിച്ചത്. അതിൽ ആറ് പെൺകുട്ടികളും ആറ് പേർ ആൺകുട്ടികളുമാണ്. ദത്ത് നൽകൽ പ്രക്രിയ ആരംഭിക്കേണ്ടതിനാൽ പുതിയ അതിഥിക്ക് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി അറിയിച്ചു.The post തിരുവനന്തപുരം അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി; ‘നവംബർ’ എന്ന് പേരിട്ട് ശിശുക്ഷേമ സമിതി appeared first on Kairali News | Kairali News Live.