ദില്ലിയിൽ നടക്കുന്ന ഇന്ത്യ ഇൻ്റർനാഷണൽ ട്രേഡ് ഫെയറിൽ ശ്രദ്ധേയമാണ് സഹകരണവകുപ്പിൻ്റെ കീഴിലുള്ള കൺസ്യൂമർഫെഡിൻ്റെ സ്റ്റാൾ. 20 ഓളം സഹകരണ സംഘങ്ങളുടെ ഉൽപ്പന്നങ്ങൾ ആണ് സ്റ്റാളിൽ ഉള്ളത്. വെളിച്ചെണ്ണക്ക് വലിയ ഡിമാൻഡ് ആണുള്ളതെന്നും ഉത്തരേന്ത്യക്കാർ ഉൾപ്പെടെ നിരവധി ആളുകൾ ആണ് വെളിച്ചെണ്ണ അന്വേഷിച്ച് സ്റ്റാളിൽ എത്തുന്നതെന്നും കൺസ്യൂമർ ഫെഡ് മാനേജിങ് ഡയറക്ടർ ആർ ശിവകുമാർ പറഞ്ഞു. പ്രഗതി മൈതാനിൽ നടക്കുന്ന ഇന്ത്യ ഇൻ്റർനാഷണൽ ട്രേഡ് ഫെയറിൽ കേരളത്തിൻ്റെ 27 സ്റ്റാളുകൾ ആണ് ഇക്കുറി ഉള്ളത്. 44 th IITF NEW DELHI – CONSUMERFED സ്റ്റാൾ ഉത്ഘാടനം പ്രൊ. കെ വി തോമസ് നിർവഹിക്കുന്നുALSO READ; തിരുവനന്തപുരം അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി; ‘നവംബർ’ എന്ന് പേരിട്ട് ശിശുക്ഷേമ സമിതികൺസ്യൂമർ ഫെഡിൻ്റെ ഉൾപ്പടെ സ്റ്റാളുകളിൽ വലിയ തിരക്ക് തന്നെയാണ് അനുഭവപ്പെടുന്നത്. 20 ഓളം സഹകരണ സംഘങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾ ആണ് കൺസ്യൂമർ ഫെഡിൻ്റെ സ്റ്റാളുകളിൽ ഉള്ളത്. വെളിച്ചെണ്ണ, മുളക്പൊടി, മല്ലിപൊടി ഉൾപ്പെടെയുള്ള നിരവധി ഉൽപ്പന്നങ്ങൾ ആണ് കൺസ്യൂമർഫെഡ് സ്റ്റാളിൽ ഉള്ളത്. 14 നു ആരംഭിച്ച ഇന്ത്യ ഇൻ്റർനാഷണൽ ട്രേഡ് ഫെയർ ഈ മാസം 27 വരെ നീണ്ടു നിൽക്കുംThe post ദില്ലി ഐഐടിഎഫ്: സഹകരണവകുപ്പിന്റെ കൺസ്യൂമർഫെഡ് സ്റ്റാളിൽ വൻ തിരക്ക് appeared first on Kairali News | Kairali News Live.