തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: ഹൈക്കോടതി നിർദ്ദേശം കർശനമായി നടപ്പാക്കും

Wait 5 sec.

പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള അനധികൃത ഇൻസ്റ്റലേഷൻസ്, ബാനറുകൾ, ബോർഡുകൾ, കൊടികൾ, തോരണങ്ങൾ എന്നിവയുടെ പരിശോധന ഊർജ്ജിതമാക്കാനും അവയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എല്ലാ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്കും ആവശ്യമായ നിർദ്ദേശം നൽകാനും ജില്ലാ കളക്ടർമാരോട് കമ്മീഷൻ ആവശ്യപ്പെട്ടു.ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ മാർഗ്ഗ നിർദ്ദേശങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിരുന്നു.പുതുക്കിയ നിർദ്ദേശ പ്രകാരം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ അവരുടെ അധികാര പരിധിയിലുള്ള പ്രദേശങ്ങളിൽ അനധികൃത പ്രചാരണ സാമഗ്രികൾ ഉപയോഗിക്കുന്നതിനെതിരേ കർശന നടപടി സ്വീകരിക്കണം. അനുമതിയില്ലാത്ത സ്ഥാപിക്കുന്ന ബാനറുകൾ, ബോർഡുകൾ, കൊടികൾ, തോരണങ്ങൾ തുടങ്ങിയവ വേഗത്തിൽ നീക്കം ചെയ്ത് നിയമ നടപടികൾ സ്വീകരിക്കണം. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉറപ്പാക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി.തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ ശേഷം ഡി.ഇ.ഒമാർ ഇതു  സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.