യുഡിഎഫിലും കോൺഗ്രസിലും വ്യാപകമായി വിമതർ പത്രിക നൽകിയതോടെ മുന്നണി സംഘർഷഭരിതം. സീറ്റ് അനുവദിക്കാത്തതിനാൽ പലയിടത്തും യുഡിഎഫ് ഘടകകക്ഷികളും ഒറ്റയ്‌ക്കാണ് മത്സരിക്കുന്നത്. തൃത്താലയിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വി.ടി ബൽറാം ഗ്രൂപ്പ് വിമത സ്ഥാനാർത്ഥിയെയും നിർത്തിയിട്ടുണ്ട്പാലക്കാട് നഗരസഭയിൽ നാലിടത്താണ് കോൺഗ്രസിന് വിമത ശല്യം. മുൻ കൗൺസിലറുടെ ഭാര്യയും, മുൻ ഡിസിസി അംഗവും വിവിധ വാർഡുകളിൽ മത്സരരംഗത്തുണ്ട്. മണ്ണാർക്കാട് നഗരസഭയിലെ വടക്കുമണ്ണം വാർഡിൽ കോൺഗ്രസും ഘടകകക്ഷി ആർഎസ്പിയുമാണ് നേർക്കുനേർ. കപ്പൂർ, നാഗലശ്ശേരി പഞ്ചായത്തുകളിൽ ഓരോ സീറ്റുകളിൽ ലീഗും കോൺഗ്രസും ഏറ്റുമുട്ടുന്നുണ്ട്.Also Read: കൊല്ലത്ത് ബിജെപി – ബിഡിജെഎസ് സീറ്റ് തർക്കം: കൊട്ടാരക്കരയിൽ ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിതൃത്താല പാഞ്ചായത്തിൽ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ വി ടി ബൽറാം ഗ്രൂപ്പിൻ്റെ വിമത സ്ഥാനാർത്ഥി മത്സരിക്കുന്നുണ്ട്. തൃത്താല ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയും ബൽറാം പക്ഷക്കാരനുമായ എ കെ മുഹമ്മദ് റിയാസ് ഇടപെട്ടാണ് വിമതയെ നിർത്തിയത്. 12-ാം വാർഡിൽ സക്കീന ഫിറോസാണ് വിമത സ്ഥാനാർഥി. കോൺഗ്രസിൻ്റെ സ്ഥാനാർത്ഥിയായ റാണിക്കെതിരെയാണ് സക്കീന മത്സരിക്കുന്നത്. ബൽറാമിൻ്റെ അറിവോടെയാണ് വിമതയെ നിർത്തിയതെന്ന് കോൺഗ്രസിലെ ഒരു വിഭാഗം ആരോപിച്ചു.The post വിമത കോണ്‍ഗ്രസ്: തൃത്താല പാഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ വി ടി ബൽറാം ഗ്രൂപ്പിൻ്റെ വിമത സ്ഥാനാർത്ഥി appeared first on Kairali News | Kairali News Live.