രാജ്യത്ത് നാല് തൊഴിൽ ചട്ടങ്ങൾ പ്രാബല്യത്തിലായി. കുത്തക മുതലാളിത്തത്തെ സഹായിക്കുക എന്നതാണ് നിയമങ്ങളുടെ ലക്ഷ്യമെന്നും ട്രേഡ് യൂണിയൻ നേതാക്കൾ പ്രതികരിച്ചു. സമഗ്രവും പുരോഗമനപരവുമാണെന്നാണ് തൊ‍ഴിൽ നിയമങ്ങളെ പറ്റി പ്രധാനമന്ത്രിയുടെ പ്രതികരണം.പുതിയ നിയമം തൊഴിലാളികളുടെ അധ്വാനം വർധിപ്പിക്കുകയും ചൂഷണത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്ന് മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് പി ആർ കൃഷ്ണൻ പ്രതികരിച്ചു. തൊ‍ഴിൽ ചട്ടങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണ്.Also Read: ദില്ലി സ്ഫോടനം: അന്വേഷണം ഊര്‍ജ്ജിതമാക്കി എന്‍ഐഎ; പ്രതികളുടെ വിദേശ ബന്ധം കണ്ടെത്തി അന്വേഷണസംഘം, കൂടുതൽ അറസ്റ്റിന് സാധ്യതതൊഴിൽചട്ടങ്ങൾ ഏകപക്ഷീയമായി വിജ്ഞാപനം ചെയ്ത കേന്ദ്രസർക്കാർ നടപടി അപലപനീയമെന്നാണ് മഹാരാഷ്ട്രയിലെ ട്രേഡ് യൂണിയനുകൾ പ്രതികരിച്ചത്. വിജ്ഞാപനം ചെയ്തതിന് പിന്നാലെ മഹാരാഷ്ട്രയിൽ കനത്ത പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ദീർഘകാല ത്യാഗോജ്വല സമരങ്ങളിലൂടെ നേടിയെടുത്ത തൊഴിൽ നിയമങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിജ്ഞാപനത്തിലൂടെ അട്ടിമറിക്കപ്പെട്ടതെന്ന് മഹാരാഷ്ട്രയിലെ മുതിർന്ന സിഐടിയു നേതാവ് പി ആർ കൃഷ്ണൻ പറഞ്ഞു.രാജ്യത്തെ ട്രേഡ് യൂണിയനുകളുടെ ശക്തമായ എതിർപ്പിനെ അവഗണിച്ചു കൊണ്ടാണ് ബിജെപി സർക്കാരിന്റെ ഈ തീരുമാനം. പുതിയ നിയമം തൊഴിലാളികളുടെ അധ്വാനം വർധിപ്പിക്കുകയും ചൂഷണത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്ന് പി ആർ പറഞ്ഞു. കുത്തക മുതലാളിത്തത്തെ സഹായിക്കുക എന്നതാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യമെന്നും പി ആർ കുറ്റപ്പെടുത്തി.മോദി സർക്കാരിന്റെ ഈ നടപടിക്കെതിരെ രാജ്യവ്യാപകമായി സംഘടിപ്പിക്കാൻ പോകുന്ന പ്രതിഷേധ പ്രകടനങ്ങളിൽ മഹാരാഷ്ട്രയിലെ തൊഴിലാളി പ്രസ്ഥാനങ്ങൾ മുൻ നിരയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.The post കുത്തക മുതലാളിത്തത്തെ സഹായിക്കുന്നത്: തൊഴിൽ ചട്ടങ്ങൾക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്നു appeared first on Kairali News | Kairali News Live.