കോഴിക്കോട്: SIR (തീവ്ര വോട്ടർപട്ടിക പുതുക്കൽ) പ്രചാരണത്തിന്റെ ഭാഗമായി ഗുരുവായൂരപ്പൻ കോളേജിലെ ഇലക്ഷൻ ലിറ്റ്റസി ക്ലബിൻ്റെ നേത്യത്വത്തിൽ ജില്ലാ സ്വീപ്പ് പ്രോഗ്രാമിൻ്റെയും ഇലക്ടറൽ ലിറ്ററസി ക്ലബിൻ്റെയും സഹകരണത്തോടെ മണൽ ശില്പം ഒരുക്കി. കോഴിക്കോട് ബീച്ചിൽ ഒരുക്കിയ മണൽ ശിൽപം അസിസ്റ്റൻ്റ് കളക്ടർ എസ് മോഹനപ്രിയ സന്ദർശിച്ചു.ബോധവൽക്കരണത്തിന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികളുടെ തെരുവ് നാടകവും നടന്നു.പരിപാടിയിൽ ഗുരുവായൂരപ്പൻ കോളേജ് അധ്യാപകരായ ജിബിൻ ബേബി, മീര, ജില്ലാ ഇലക്ഷൻ ലിറ്ററസി ക്ലബ് കോർഡിനേറ്റർ നിജീഷ് ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.