സമസ്ത ഉമ്മുല്‍ ഹസം ഏരിയ കുടുംബ സംഗമം ശ്രദ്ധേയമായി

Wait 5 sec.

മനാമ: സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര സമ്മേളന പ്രചരണത്തിന്റെ ഭാഗമായി സമസ്ത പ്രസിഡന്റ് സയ്യിദുല്‍ ഉലമ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ ബഹ്റൈന്‍ സന്ദര്‍ശനത്തിന്റെ പ്രചരണാര്‍ത്ഥം എല്ലാ ഏരിയകളിലും നടത്തി വരുന്ന കുടുംബ സംഗമം വെള്ളിയാഴ്ച്ച 12.30 ന് നബിസ്വാലിഹ് ഗാഡനില്‍ വെച്ച് നടന്നു. മുസ്തഫ ഹുദവിയുടെ പ്രാര്‍ത്ഥനയോടെ തുടക്കം കുറിച്ച പരിപാടി കോഡിനേറ്റര്‍ ബഷീര്‍ ദാരിമി ആമുഖ ഭാഷണം നടത്തി.സമസ്ത ഉമ്മുല്‍ഹസം ഏരിയ പ്രസിഡന്റ് നസീര്‍ കുറ്റ്യാടി അധ്യക്ഷനായി. സമസ്ത ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി എസ്എം അബ്ദുല്‍ വാഹിദ് ഉദ്ഘാടനം ചെയ്തു. മദ്‌റസ വിദ്യാര്‍ത്ഥി മുഹമ്മദ് മഹാസിന്‍ ഖിറാഅത്ത് നടത്തി. ‘സമസ്തയുടെ നാള്‍വഴികള്‍’ എന്ന വിഷയത്തില്‍ അസ്ലം ഹുദവി കണ്ണാടിപ്പറമ്പ് വിഷയാവതരണം നടത്തി.ജനറല്‍ സെക്രട്ടറി ഇസ്മാഈല്‍ പയ്യന്നൂര്‍, കേന്ദ്ര ഓര്‍ഗ നെയ്‌സിങ്ങ് സെക്രട്ടറി മജീദ് ചോലക്കോട് എന്നിവര്‍ സംസാരിച്ചു. ഉസ്മാന്‍ മൗലവി വയനാട്, ഹമീദ് പെരിങ്ങത്തൂര്‍, ഹംസ, ഹനീഫ മോളൂര്‍, ശുഹൈബ് മട്ടമ്മല്‍, ജബ്ബാര്‍ മാട്ടൂല്‍, അര്‍ഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സുലൈമാന്‍ മൗലവി സ്വാഗതവും ശംസീര്‍ നന്ദിയും പറഞ്ഞു. The post സമസ്ത ഉമ്മുല്‍ ഹസം ഏരിയ കുടുംബ സംഗമം ശ്രദ്ധേയമായി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.