മനാമ: ബഹ്റൈന്‍ മീഡിയ സിറ്റിയുടെ അഞ്ചാം വാര്‍ഷികാഘോഷവും ശ്രാവണ മഹോത്സവം 2025 ഗ്രാന്‍ഡ്ഫിനാലെയും, ബിഎംസി ലീഡ് അവാര്‍ഡ് ദാനച്ചടങ്ങും ഇന്ന് വൈകിട്ട് 7.30 മുതല്‍ ബിഎംസി ഓഡിറ്റോറിയത്തില്‍ നടക്കും. ഈ വര്‍ഷത്തെ ബിഎംസി ലീഡ് ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്റെ സ്നേഹ റിക്രിയേഷന്‍ സെന്ററിന് സമര്‍പ്പിക്കും.പരിപാടിയില്‍ മുഖ്യാതിഥിയായി ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം ഹസ്സന്‍ ഈദ് ബുഖാമസ് പങ്കെടുക്കും. വിശിഷ്ടാതിഥികളായി നോര്‍ത്തേണ്‍ അറേബ്യ അപ്പോസ്തോലിക് വികാര്‍ ബിഷപ്പ് ആല്‍ഡോ ബെറാര്‍ഡി OSST, സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ പൈലറ്റ് അലി മുഹമ്മദ് അല്‍ കബിസി, ഇന്ത്യന്‍ സ്കൂള്‍ ബഹ്റൈന്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വര്‍ഗീസ്, ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് എന്നിവര്‍ പങ്കെടുക്കും.അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികള്‍ ആണ് ബഹറിന്‍ മീഡിയ സിറ്റിയില്‍ ഒരുങ്ങുന്നത്. ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ബിഎംസി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാന്‍സിസ് കൈതാരത്തിന്റെ അധ്യക്ഷതയില്‍ ബിഎംസിയില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ ശ്രാവണ മഹോത്സവം 2025 കമ്മിറ്റി ചെയര്‍മാന്‍ സുധീര്‍ തിരുന്നിലത്ത്, ചീഫ് കോഡിനേറ്റര്‍ മണിക്കുട്ടന്‍ ഉള്‍പ്പെടെ നിരവധി സംഘാടക സമിതി അംഗങ്ങള്‍ പങ്കെടുത്തു.ഗുരു വീരസിന്നു തമിഴ്മാരനും ടീമും അവതരിപ്പിക്കുന്ന കൈലാസ കാവ്യം എന്ന നൃത്ത സംഗീത നാടകം അരങ്ങേറും. കൂടാതെ നിരവധി കലാപരിപാടികളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഏവരെയും ഈ ആഘോഷ പരിപാടിയിലേക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു എന്ന് ഫ്രാന്‍സിസ് കൈതാരത്ത്, സുധീര്‍ തിരുന്നിലത്ത് എന്നിവര്‍ അറിയിച്ചു.The post ബഹ്റൈന് മീഡിയ സിറ്റി അഞ്ചാം വാര്ഷികാഘോഷവും ശ്രാവണ മഹോത്സവം 2025 ഗ്രാന്ഡ്ഫിനാലെയും appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.