ദുബായ് എയർഷോക്കിടെ അപകടത്തിൽ മരിച്ച തേജസ് പൈലറ്റ് വിങ് കമാൻഡർ നമൻഷ് സിയാലിന്റെ മൃതദേഹം ഇന്ത്യയിലേക്ക് അയച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതേദേഹം നാട്ടിലേക്ക് കൊണ്ടുപോയത്. യു എ ഇ പ്രതിരോധ സേന അദ്ദേഹത്തിന് അന്തിമാഭിവാദ്യമർപ്പിച്ചു. യു എ ഇയിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ, ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ എന്നിവർ അന്തിമോപചാരമർപ്പിച്ചു.ALSO READ; ദില്ലി സ്ഫോടനം: അന്വേഷണം ഊര്‍ജ്ജിതമാക്കി എന്‍ഐഎ; പ്രതികളുടെ വിദേശ ബന്ധം കണ്ടെത്തി അന്വേഷണസംഘം, കൂടുതൽ അറസ്റ്റിന് സാധ്യതഇന്നലെയാണ് ദുബായ് എയർഷോയിൽ നടന്ന അഭ്യാസപ്രകടനത്തിനിടെ ഇന്ത്യയുടെ തദ്ദേശീയമായി നിർമിച്ച തേജസ് യുദ്ധവിമാനം തകർന്ന് പൈലറ്റ് മരിച്ചത്. ഇന്ത്യൻ സമയം 2:10 നായിരുന്നു സംഭവം. അപകടകാരണം എന്തെന്ന് അറിയാന്‍ അന്വേഷണം നടത്തുമെന്ന് വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡാണ് തേജസിന്‍റെ സൃഷ്ടാക്കൾ. News Summary: Body of Tejas pilot Wing Commander Namansh Syal, who died in a crash during Dubai Airshow, sent to India.The post തേജസ് വിമാനാപകടം: ഔദ്യോഗിക ബഹുമതികളോടെ പൈലറ്റിന്റെ മൃതദേഹം ഇന്ത്യയിലേക്ക് അയച്ച് യുഎഇ appeared first on Kairali News | Kairali News Live.