മനാമ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ബഹ്റൈന്‍ നാഷണല്‍ മദ്റസ കലോത്സവത്തില്‍ 105 പോയിന്റുകള്‍ നേടി ഉമ്മുല്‍ ഹസം മദ്രസ ജേതാക്കളായി. ബഹ്റൈനിലെ 14 കേന്ദ്രങ്ങളിലായി പ്രവര്‍ത്തിക്കുന്ന മജ്മഉ തഅലീമില്‍ ഖുര്‍ആന്‍ മദ്രസകളില്‍ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ മത്സരിച്ച കലോത്സവത്തില്‍ റിഫ, മനാമ, ടീമുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.വ്യക്തിഗത ഇനങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ കരസ്ഥമാക്കിയ മുഹമ്മദ് ഹയാന്‍ ഉമ്മുല്‍ ഹസം, അബ്ദുള്ള ഉമര്‍ ഈസ്റ്റ് റിഫ, മുഹമ്മദ് സാബിത് റിഫ എന്നിവര്‍ കലാപ്രതിഭകളായി തെരെഞ്ഞെടുക്കപ്പെട്ടു. ഹമദ്ടൗണ്‍ കാനൂ ഹാളില്‍ നടന്ന ഫൈനല്‍ മത്സരങ്ങള്‍ സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ ഹകീം സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ഐസിഎഫ് നാഷണല്‍ ജനറല്‍ സിക്രട്ടറി ശമീര്‍ പന്നൂര്‍ ഉദ്ഘാടനം ചെയ്തു.അബ്ദുല്‍ ഹകീം സഖാഫി കിനാലൂര്‍, റഫീക്ക് ലത്വീഫി വരവൂര്‍, ശംസുദ്ദീന്‍ സുഹ്രി, ശിഹാബുദ്ധീന്‍ സിദീഖി, നസീഫ് അല്‍ ഹമ്പനി, മന്‍സൂര്‍ അഹ്സനി എന്നിവര്‍ സംബന്ധിച്ചു. സബ് ജൂനിയര്‍, ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി 34 ഇനങ്ങളില്‍ 360 വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. എസ്ജെഎം പ്രസിഡന്റ് മമ്മൂട്ടി മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനം ഐസിഎഫ് ഇന്റര്‍നാഷണല്‍ ഡപ്യൂട്ടി പ്രസിഡന്റ് കെസി സൈനുദ്ധീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു.നാഷണല്‍ പ്രസിഡന്റ് അബൂബക്കര്‍ ലത്വീഫി സന്ദേശ പ്രഭാഷണം നടത്തി. സയ്യിദ് അസ്ഹര്‍ അല്‍ ബുഖാരി പ്രാര്‍ത്ഥന നിര്‍വഹിച്ചു. ശൈഖ് മുഹ്സില്‍ മുഹമ്മദ് ഹുസൈന്‍ മദനി മുഖ്യാതിഥിയായ ചടങ്ങില്‍ അഡ്വ. എംസി അബ്ദുല്‍ കരീം ഹാജി ഫലപ്രഖ്യാപനം നടത്തി.വിജയികള്‍ക്ക് ശൈഖ് മുഹ്സിന്‍, സുലൈമാന്‍ ഹാജി, അബൂബക്കര്‍ ലത്വീഫി, ശമീര്‍ പന്നൂര്‍, ഉസ്മാന്‍ സഖാഫി, അബ്ദുറസാഖ് ഹാജി, സിഎച്ച് അഷ്റഫ്, സിയാദ് വളപട്ടണം, അബ്ദുസ്സമദ് കാക്കടവ് എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. ഷംസുദ്ധീന്‍ പൂക്കയില്‍, നൗഷാദ് മുട്ടുന്തല, ഫൈസല്‍ ചെറുവണ്ണൂര്‍, അബ്ദുറഹ്മാന്‍ ചെക്യാട്, വിപികെ മുഹമ്മദ്, അബ്ദുള്ള രണ്ടത്താണി, യഹ്യ ചെറുകുന്ന്, ഹംസ പുളിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. സ്വാഗത സംഘം കണ്‍വീനര്‍ അബ്ദു റഹീം സഖാഫി വരവൂര്‍ സ്വാഗതവും ശിഹാബുദ്ധീന്‍ സിദ്ദീഖി നന്ദിയും പറഞ്ഞു.The post ഐസിഎഫ് മദ്റസ കലോത്സവത്തിന് സമാപനം; ഉമ്മുല് ഹസം ജേതാക്കള് appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.