എസ് ഐ ആർ: ‘ബൂത്ത് ലെവൽ ഓഫീസർമാർ വലിയ സമ്മർദ്ദം നേരിടുന്നു’; ആശങ്കയും പ്രതിഷേധവും അറിയിച്ച് രാഷ്ട്രീയ പാർട്ടികൾ

Wait 5 sec.

സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ബൂത്ത് ലെവൽ ഓഫീസർമാർ വലിയ സമ്മർദ്ദം നേരിടുന്നുണ്ടെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ വിളിച്ച യോഗത്തിൽ രാഷ്ട്രീയപാർട്ടികൾ. മാനുഷിക പരിഗണന പോലും നൽകാതെ അടിച്ചേൽപ്പിക്കുന്ന രീതിയോട് യോജിക്കാൻ ആകില്ല എന്ന് സിപിഐഎം പറഞ്ഞു. അർഹരായ എല്ലാവരും കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമ്പോൾ ലിസ്റ്റിൽ ഉണ്ടാകുമെന്ന് ചീഫ് ഇലക്ടറിൽ ഓഫീസർ പറഞ്ഞു.തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ ഉറച്ച നിലപാടിലാണ് ബിജെപി ഒഴികയുള്ള രാഷ്ട്രീയപാർട്ടികൾ. യുദ്ധം ഉണ്ടാകുമ്പോൾ ചില മേഖലകളിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് ഇളവ് ഉണ്ടാകില്ലെന്ന് പറയുന്നതുപോലെയാണ് ബൂത്ത് ലെവൽ ഓഫീസർമാരുടെ കാര്യമെന്ന് സിപിഐഎം പ്രതിനിധി എം വിജയകുമാർ പറഞ്ഞു. ALSO READ; ‘ബിജെപി പ്രവർത്തകരുടെ ആത്മഹത്യ; സംസ്ഥാന പ്രസിഡന്‍റ് രാജീവ്‌ ചന്ദ്രശേഖർ ഒളിച്ചു കളിക്കുന്നു’: മന്ത്രി വി ശിവൻകുട്ടിമാനുഷിക പരിഗണന പോലും നൽകാതെ അടിച്ചേൽപ്പിക്കുന്ന രീതിയോട് യോജിക്കാൻ ആകില്ല എന്നും, ഭാഷാ ന്യൂനപക്ഷങ്ങളെ പരിഗണിക്കണമെന്നും രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ എം വിജയകുമാർ കൂട്ടിച്ചേർത്തു. അർഹരായ എല്ലാവരും വോട്ടർ പട്ടികയിൽ ഉണ്ടാകുമെന്നും, എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് പരിഹരിക്കാൻ ഇടപെടുമെന്നും എന്നും ഇലക്ട്രിക്കൽ ഓഫീസർ അറിയിച്ചു. ബൂത്തിലെ ഓഫീസർമാർക്ക് വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് പ്രതിനിധി എം കെ റഹ്മാൻ പറഞ്ഞു. പ്രവാസികളെ പരിഗണിക്കുന്നില്ലെന്ന് മുസ്ലിം ലീഗും അഭിപ്രായപ്പെട്ടു. അതേസമയം, സർവീസ് സംഘടനകളെ ഉപയോഗിച്ച് ബിഎൽഒമാരെ സമ്മർദ്ദത്തിൽ ആക്കുകയാണെന്ന് യോഗത്തിൽ ബിജെപി ആരോപിച്ചു. സംസ്ഥാനത്ത് ഇതുവരെയായി 99.5 ശതമാനം എന്യുമറേഷൻ ഫോമുകളാണ് വിതരണം ചെയ്തത്. ഇതിൽ 1,26,0000 ത്തോളം ഫോമുകൾ ഡിജിറ്റലൈസ് ചെയ്തതായി ചീഫ് ഇലക്ടറൽ ഓഫീസർ രാഷ്ട്രീയപാർട്ടികളെ അറിയിച്ചു. 1,20,000 ത്തോളം ആളുകളെ കണ്ടെത്താനായിട്ടില്ല. എല്ലാ നടപടിക്രമങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും ചീഫ് ഇലക്ടറൽ ഓഫീസർ വ്യക്തമാക്കി.The post എസ് ഐ ആർ: ‘ബൂത്ത് ലെവൽ ഓഫീസർമാർ വലിയ സമ്മർദ്ദം നേരിടുന്നു’; ആശങ്കയും പ്രതിഷേധവും അറിയിച്ച് രാഷ്ട്രീയ പാർട്ടികൾ appeared first on Kairali News | Kairali News Live.