രഞ്ജി ട്രോഫിയില്‍ കരുത്തരായ മധ്യപ്രദേശിനെതിരെ കേരളത്തിന് 89 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിന്‍റെ ഒന്നാം ഇന്നിങ്ങ്സ് സ്കോറായ 281 റണ്‍സിനെതിരെ ബാറ്റേന്തിയ മധ്യപ്രദേശ് ആദ്യ ഇന്നിംഗ്സ് 192 റണ്‍സിന് എല്ലാവരും പുറത്തായി. 67 റണ്‍സെടുത്ത സാരാംശ് ജെയിനാണ് മധ്യപ്രദേശിന്‍റെ ടോപ് സ്കോറര്‍. കേരളത്തിന് വേണ്ടി ഏദന്‍ ആപ്പിള്‍ ടോം നാലും എം ഡി നിധീഷ് മൂന്നും വിക്കറ്റ് വീഴ്ത്തി.രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങ് ആരംഭിച്ച കേരളം ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സ് എന്ന നിലയിലാണ്. 7 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലിന്‍റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. ആറിന് 155ലാണ് മധ്യപ്രദേശ് ഇന്ന് ബാറ്റിംഗിന് എത്തിയത്. അവശേഷിക്കുന്ന വിക്കറ്റുകള്‍ 37 റണ്‍സിനിടെ മധ്യപ്രദേശിന് നഷ്ടമായി. ആര്യന്‍ പാണ്ഡെയാണ് (36) ഇന്ന് ആദ്യം മടങ്ങിയത്. വ്യക്തിഗത സ്കോറിന് മൂന്ന് റണ്‍സ് മാത്രമാണ് ഇന്ന് പാണ്ഡെ കൂട്ടിചേര്‍ത്തത്. തുടര്‍ന്നെത്തിയ മുഹമ്മദ് അര്‍ഷദ് ഖാന്‍, കുമാര്‍ കാര്‍ത്തികേയ എന്നിവര്‍ക്ക് അധികം രണ്‍സ് നേടാനായില്ല . സ്കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തില്‍ ജെയ്മനും മടങ്ങി. The post രഞ്ജി ട്രോഫി: ഒന്നാം ഇന്നിംഗ്സില് മധ്യപ്രദേശിനെതിരെ കേരളത്തിന് 89 റണ്സിന്റെ ലീഡ് appeared first on Kairali News | Kairali News Live.