പച്ചക്കറിയും ചിക്കനും മൽസ്യവുമൊക്കെ ഫ്രിഡ്ജിൽ സൂക്ഷിച്ചുവെച്ച് ഉപയോഗിക്കുകയാണ് മിക്കവരും ചെയ്യുന്നത്. ദിവസങ്ങളോളം ഇത്തരത്തിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചുവെക്കാറുണ്ട്. എന്നാൽ ദിവസങ്ങളോളം ചിക്കൻ ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് അമേരിക്കയിലെ യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് അഗ്രികൾച്ചർ ഉൾപ്പടെ നൽകുന്ന നിർദേശം.യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് അഗ്രികൾച്ചറിൻ്റെ (USDA) നിർദ്ദേശപ്രകാരം, ചിക്കൻ ഫ്രിഡ്ജിൽ 1 മുതൽ 2 ദിവസം വരെ മാത്രമേ സൂക്ഷിക്കാൻ പാടുള്ളൂ. കടയിൽനിന്ന് വാങ്ങിക്കൊണ്ട് ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ചിക്കൻ 48 മണിക്കൂറിനകം പാകം ചെയ്യണമെന്നാണ് നിർദേശിക്കുന്നത്.അതേസമയം ഫ്രീസറിലാണെങ്കിൽ കട്ട് ചെയ്ത ചിക്കൻ 9 മാസം വരെ കേടുകൂടാതെ ഇരിക്കും. കട്ട് ചെയ്യാത്ത ഫുൾ ചിക്കൻ ആണെങ്കിൽ ഒരു വർഷം വരെ ഫ്രീസറിൽ സൂക്ഷിക്കാം. ഇനി പാകം ചെയ്ത ചിക്കൻ എത്ര ദിവസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാനാകുമെന്ന് നോക്കാം. പാകം ചെയ്ത ചിക്കൻ ഫ്രിഡ്ജിൽ 3-4 ദിവസം വരെയും ഫ്രീസറിൽ 2-6 മാസം വരെയും സൂക്ഷിക്കാം.Also Read- ഇതാണ് മക്കളെ നല്ല നാടൻ ചിക്കൻ പെരട്ട്ചിക്കൻ കേടായത് എങ്ങനെ തിരിച്ചറിയാനാകുമെന്ന് നോക്കാം. ഫ്രിഡ്ജിലോ ഫ്രീസറിലോ സൂക്ഷിച്ചിരിക്കുന്ന ചിക്കന്‍റെ നിറം പിങ്ക് മാറി ചാരനിറമോ പച്ചയോ ആകുന്നത് ഇറച്ചി ചീത്തയായതിൻ്റെ ലക്ഷണമാണ്. അമോണിയ പോലെയുള്ള രൂക്ഷഗന്ധം അനുഭവപ്പെട്ടാൽ ഒരുകാരണവശാലും ആ ചിക്കൻ ഉപയോഗിക്കരുത്.The post ചിക്കൻ ഫ്രിഡ്ജിൽ എത്രദിവസം സൂക്ഷിക്കാം? appeared first on Kairali News | Kairali News Live.