തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: ശബരിമലയിൽ മന്ത്രിക്ക് ഇടപെടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ

Wait 5 sec.

ശബരിമലയിൽ മന്ത്രിക്ക് ഇടപെടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം. നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിക്ക് യോഗങ്ങൾ വിളിക്കാനോ മാധ്യമങ്ങളിൽ പ്രതികരിക്കാനോ സാധിക്കില്ല.രണ്ടു ദിവസം മുൻപാണ് ശബരിമലയുമായി ബന്ധപ്പെട്ട് യോഗം വിളിക്കുന്നതിന് മന്ത്രി വി എൻ വാസവൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയത്.ശബരിമലയിൽ വൻ ഭക്തജന തിരക്കാണ് മണ്ഡലകാലത്തിന്റെ ആരംഭദിവസങ്ങളിൽ തന്നെ അനുഭവപ്പെടുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നത് കൊണ്ട് ഈ വിഷയത്തിൽ മന്ത്രിക്ക് യോഗം വിളിക്കാനോ മാധ്യമങ്ങളോട് സംസാരിക്കാനോ സാധിക്കില്ല.Also Read: ശബരിമലയിലെ ഭക്തജനതിരക്ക് നിയന്ത്രണവിധേയമാക്കാനും കൂടുതൽ സൗകര്യങ്ങളൊരുക്കാനുമുള്ള നടപടികൾ സ്വീകരിക്കും: ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിച്ചുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അറിയിച്ചു. സ്പോട് ബുക്കിങ്ങിന് നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി കൂടിസ്ഥാപിക്കുമെന്നും. വരിനിൽക്കുന്ന തീർത്ഥാടകർക്ക് വെള്ളവും ലഘു ഭക്ഷണവും നൽകാൻ 200 പേരെ അധികമായി നിയമിക്കുമെന്നും. മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്സുകൾ ഫലപ്രദമായി ഉപയോഗിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.The post തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: ശബരിമലയിൽ മന്ത്രിക്ക് ഇടപെടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ appeared first on Kairali News | Kairali News Live.