തിരുവനന്തപുരം|സംസ്ഥാനത്ത് എസ്‌ഐആര്‍ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള എന്യൂമറേഷന്‍ ഫോം വിതരണം ചെയ്യുന്നതിന് ബിഎല്‍ഒമാര്‍ക്ക് ബുദ്ധിമുട്ടില്ലെന്ന് ഉറപ്പാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍. ബിഎല്‍ഒമാരുടെ പരിശ്രമത്തെ അഭിനന്ദിക്കുന്നു. 96 ശതമാനത്തോളം ഫോമുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഫോം ശേഖരിക്കുന്നതിന് ബിഎല്‍ ഒമാര്‍ക്ക് സൗകര്യം ഒരുക്കും. ക്യാമ്പുകള്‍ അടക്കം ജില്ലാ ഭരണകൂടങ്ങള്‍ സജ്ജമാക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ പറഞ്ഞു.എന്യൂമറേഷന്‍ ഫോമുകള്‍ ശേഖരിക്കുന്നതിനായി കൂടുതല്‍ ഏജന്റുമാരെ നിര്‍ദേശിക്കണം. ഹെല്‍പ് ഡെസ്‌കുകള്‍ സ്ഥാപിക്കണമെന്നും പാര്‍ട്ടികളോട് രത്തന്‍ ഖേല്‍ക്കര്‍ ആവശ്യപ്പെട്ടു.