ചാലക്കുടി നഗരസഭയിൽ യുഡിഎഫിന് രണ്ട് സ്ഥാനാർഥി: മുസ്ലീം ലീഗിൻ്റെ സീറ്റിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്

Wait 5 sec.

തൃശൂർ: ചാലക്കുടി നഗരസഭയിൽ മുസ്ല്ലീം ലീഗ് സ്ഥാനാർത്ഥിക്ക് എതിരാളിയായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ്. പതിനൊന്നാം വാർഡ് ആയ ആര്യങ്കാലയിലാണ് സംഭവം. മുസ്ല്ലീം ലീഗിൻ്റെ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം, പ്രചാരണം വരെ ആരംഭിച്ചിരുന്നു. ഇതിനു ശേഷമാണ് കോൺഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപനം.സംഭവം വിവാദമായതോടെ മുസ്ല്ലീം ലീഗ് ഡിസിസിക്കും, കെപിസിസിക്കും പരാതി നൽകിയിട്ടുണ്ട്. മുസ്ലീം ലീഗിൻ്റെ സീറ്റിലാണ് കോൺഗ്രസ് അപ്രതീക്ഷിതമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. സീറ്റ് വിഭജന തർക്കം വന്നപ്പോൾ സാമാന്യ മര്യാദ അനുസരിച്ച് യുഡിഎഫ് മുന്നണി യോഗം വിളിച്ചിലെന്നും മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുൾമജീദ് പറഞ്ഞു.Also Read: ‘പാലക്കാട് ഡിസിസി പല വാർഡുകളിലും പണം വാങ്ങി സീറ്റ് കച്ചവടം നടത്തി’: ആരോപണവുമായി മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിഏണി ചിഹ്നത്തിൽ ലിജി ജോജിയെ ആണ് മുസ്ലീം ലീഗ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ഇതിനുശേഷം ലിബി ഷാജി എന്ന പുതിയ സ്ഥാനാർഥിയെ കൈപ്പത്തി ചിഹ്നത്തിൽ രംഗത്തിറക്കുകയായിരുന്നു കോൺഗ്രസ്.News Summary: Congress Announces Candidate Against Muslim League Nominee in Chalakudy Municipality, Aryankal WardThe post ചാലക്കുടി നഗരസഭയിൽ യുഡിഎഫിന് രണ്ട് സ്ഥാനാർഥി: മുസ്ലീം ലീഗിൻ്റെ സീറ്റിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് കോൺഗ്രസ് appeared first on Kairali News | Kairali News Live.