നഴ്‌സിംഗ് കോഴ്സുകളിൽ സ്‌പോട്ട് അലോട്ട്‌മെന്റ്

Wait 5 sec.

2025-26 വർഷത്തെ ആരോഗ്യ വകുപ്പ് ഡയറക്ടറുടെയും കേരള മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെയും കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിനും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കിഴിൽ പ്രവർത്തിക്കുന്ന നഴ്‌സിംഗ് സ്ഥാപനങ്ങളിലെ ഓക്‌സിലറി നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിനും ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നവംബർ 21 ന് നടത്തും. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് രാവിലെ 11 മണിയ്ക്കകം ഏതെങ്കിലും എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ  സെന്ററുകളിൽ  നേരിട്ട്  ഹാജരായി സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കാം. നേരിട്ട് ഹാജരാകാൻ കഴിയാത്തവർ വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള Authorisation form മുഖേന പങ്കെടുക്കാം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ടോക്കൺ ഫീസ് അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.