തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നെടുങ്കാട് ബി ജെ പി സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി. നെടുങ്കാട് ബി ജെ പി സ്ഥാനാര്‍ത്ഥി ബീന ആര്‍ സിയ്ക്കെതിരെയാണ് പരാതി. ക്രിമിനല്‍ കേസുകള്‍ മറച്ചുവെച്ചുവെന്നാണ് പരാതി. ബീനക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ 20-ല്‍ അധികം കേസുകള്‍ ഉണ്ടെന്നാണ് ഇടതുമുന്നണി നല്‍കിയ പരാതിയില്‍ പറയുന്നത്. ഈ കേസുകള്‍ മറച്ചുവച്ചെന്നും പത്രിക തള്ളണമെന്നും എല്‍ ഡി എഫ് പരാതിയില്‍ പറയുന്നു. പരാതിയില്‍ നാളെ ഹിയറിംഗ് നടക്കും. ALSO READ; കേന്ദ്രത്തിന്‍റെ ലേബർ കോഡ് പരിഷ്കരണം: ‘വിഷയം സൂക്ഷ്മമായി വിലയിരുത്തും; കേരളം ഒരു കാരണവശാലും തൊഴിലാളി വിരുദ്ധമായ നിലപാടുകൾ കൈക്കൊള്ളില്ല’ – മന്ത്രി വി ശിവൻകുട്ടിബീന ബിജെപി ജില്ലാ വൈസ് പ്രസിഡന്റും കഴിഞ്ഞ തവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ടയാളുമാണ്. ഫോര്‍ട്ട്, കന്റോമെന്റ്, തിരുവല്ലം സ്റ്റേഷനുകളില്‍ ബീനക്കെതിരെ നിരവധി കേസുള്‍ ഉണ്ട്. ബീന ആറ്റുകാല്‍ കൗണ്‍സിലര്‍ ആയിരിക്കുന്ന കാലത്ത് വാര്‍ഡില്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പരാതിയില്‍ നിലവില്‍ വിജിലന്‍സ് കേസ് ഉണ്ടെന്നും ഇടതുമുന്നണി പ്രവര്‍ത്തകര്‍ പറയുന്നു.The post ഇരുപതില് അധികം കേസുകള് ഉണ്ടെന്ന വിവരം മറച്ചുവെച്ചു; തിരുവനന്തപുരം കോര്പ്പറേഷനിലെ BJP സ്ഥാനാര്ത്ഥിക്കെതിരെ പരാതി നൽകി LDF appeared first on Kairali News | Kairali News Live.