ഇടുക്കി: എസ്എഫ്ഐ നേതാവ് ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതി യുഡിഫ് സ്ഥാനാർഥി. ധീരജ് വധക്കേസിലെ ആറാം പ്രതി സോയിമോൻ സണ്ണിയാണ് യുഡിഎഫിന് വേണ്ടി മത്സരരംഗത്തുള്ളത്. ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ ആറാം വാർഡ് അട്ടിക്കുളത്താണ് സോയിമോൻ മത്സരിക്കുന്നത്.കഞ്ഞിക്കുഴി പഞ്ചായത്തിലെ നാലാം വാർഡിലെ നിലവിലെ യുഡിഎഫ് മെമ്പറായിരുന്നു സോയിമോൻ. ഇത്തവണ ആറാം വാർഡിൽ നിന്ന് മത്സരിക്കുന്ന സോയിമോനെതിരെ റിബലായി കോൺഗ്രിസന്റെ ആറാം വാർഡിലെ മുൻമെമ്പർ സിൽവിയും നാമ നിർദേശ പത്രിക സമർപ്പിച്ചിരുന്നു.ഇടുക്കി എൻജിനിയറിങ് കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് പലയാവർത്തി യൂത്ത് കോൺഗ്രസ് ആവർത്തിച്ചിരുന്നു. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കൾ സ്വീകരിക്കുന്നത്. കൊലയാളികൾ കോൺഗ്രസ് പാർട്ടിക്ക് എത്രത്തോളം പ്രിയങ്കരരാണെന്ന് വീണ്ടും തെള‍ിയിക്കുന്നതാണ് ധീരജ് വധക്കേസിലെ പ്രതിയുടെ സ്ഥാനാർഥിത്വം.Also Read: ‘പത്രിക പിൻവലിച്ചില്ലെങ്കിൽ കുടുംബം അനാഥമാകും’; പേരാമ്പ്രയിൽ കോൺഗ്രസ് വിമത സ്ഥാനാർഥിക്ക് വധഭീഷണിസ്ഥാനാർഥി നിർണയം തൊട്ട് തമ്മിലിടി നടക്കുന്ന എൻഡിഎയുടെയും യുഡിഎഫിന്റെയും പലയിടത്തെയും സ്ഥാനാർഥികൾ കൊലക്കേസ് കാപ്പകേസ് പ്രതികളാണ്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ നെടുങ്കാട് ബിജെപി സ്ഥാനാർത്ഥി തന്റെ പേരിലുള്ള കേസുകൾ മറച്ചുവെച്ചാണ് പത്രിക നൽകിയതെന്ന് പരാതിയും നിലവിലുണ്ട്.The post ധീരജ് വധക്കേസ് പ്രതി യുഡിഫ് സ്ഥാനാർഥി appeared first on Kairali News | Kairali News Live.