ശബരിമല തീർത്ഥാടനം: തെരഞ്ഞെടുപ്പ് കമ്മീഷനെ തിരുത്തി ഹൈക്കോടതി; ദേവസ്വം മന്ത്രിക്ക് ഏകോപനയോഗം വിളിച്ചുചേർക്കാം; പെരുമാറ്റച്ചട്ട വിലക്കില്ല

Wait 5 sec.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രിക്ക് ഏകോപന യോഗം വിളിച്ചുചേർക്കാൻ പറ്റില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ തിരുത്തി ഹൈക്കോടതി. മന്ത്രിയ്ക്ക് ഏകോപന യോഗം വിളിച്ച് ചേർക്കാമെന്നു യോഗം വിളിക്കുന്നതിൽ പെരുമാറ്റച്ചട്ട വിലക്കില്ലെന്നും ഹൈക്കോടതി അറിയിച്ചു . തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ ദേവസ്വം മന്ത്രിക്ക് ഇളവ് നൽകണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.ഏകോപനം അടിയന്തിരമായി വേണ്ട ഘട്ടമാണിതെന്നും യോഗം ചേരാൻ മന്ത്രിയെ അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി. എന്നാൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്നും മന്ത്രി വിട്ടുനിൽക്കണമെന്നും കോടതി അറിയിച്ചു.ALSO READ: നിയമപരമായി ശരിയായ സ്ഥാനാർത്ഥികളെ നിർത്താൻ പോലും ശേഷിയില്ലാത്ത ഒരു പാർട്ടി എങ്ങനെയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുന്നത്: മന്ത്രി വി ശിവൻകുട്ടികഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രിക്ക് ഏകോപനയോഗം വിളിച്ചു ചേർക്കാൻ അനുമതിയില്ലെന്നും ആവശ്യമെങ്കിൽ ഉദ്യോഗസ്ഥർ യോഗം ചേരണമെന്നും ഇലക്ഷൻ കമ്മീഷൻ പറഞ്ഞത്. യോഗം വിളിക്കാൻ അനുമതി തേടി മന്ത്രി വി എൻ വാസവൻ രണ്ടു ദിവസം മുൻപ് രേഖാമൂലം അനുമതി തേടിയിരുന്നു.The post ശബരിമല തീർത്ഥാടനം: തെരഞ്ഞെടുപ്പ് കമ്മീഷനെ തിരുത്തി ഹൈക്കോടതി; ദേവസ്വം മന്ത്രിക്ക് ഏകോപനയോഗം വിളിച്ചുചേർക്കാം; പെരുമാറ്റച്ചട്ട വിലക്കില്ല appeared first on Kairali News | Kairali News Live.