കാട്ടുപന്നി വിഷയം: ‘സർക്കാർ ഓർഡറിട്ടിട്ടും UDF ഭരിക്കുന്ന പഞ്ചായത്ത് ഒന്നും ചെയ്തില്ല’; കാരശ്ശേരി UDF കൺവെൻഷനിൽ പൊട്ടിത്തെറിച്ച് കർഷകനായ കോൺഗ്രസ് പ്രവർത്തകൻ

Wait 5 sec.

യു ഡി എഫ് കൺവെൻഷനിൽ മുന്നണിയുടെ പിടിപ്പുകേടിനെതിരെ പൊട്ടിത്തെറിച്ച് കർഷകനായ കോൺഗ്രസ് പ്രവർത്തകൻ. കാട്ടുപന്നി വിഷയത്തിലാണ് കോൺഗ്രസ് പ്രവർത്തകനായ അബ്‌ദു എന്ന കർഷകൻ പ്രതിഷേധിച്ചത്. കാരശേരിയിലെ യോഗത്തിലായിരുന്നു സംഭവം. പിണറായിയെ എന്തിനാണ് കുറ്റം പറയുന്നതെന്ന് കർഷകൻ യോഗത്തിൽ ചോദിച്ചു. സർക്കാർ ഓർഡർ ഇട്ടിട്ടും യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്ത് ഒന്നും ചെയ്തില്ല. നിങ്ങൾക്കെങ്ങനെ ജനങ്ങൾ വോട്ട് ചെയ്യുമെന്നും കൺവെൻഷനിലെത്തിയ യു ഡി എഫ് നേതാക്കളോട് അദ്ദേഹം ചോദിച്ചു.updating…The post കാട്ടുപന്നി വിഷയം: ‘സർക്കാർ ഓർഡറിട്ടിട്ടും UDF ഭരിക്കുന്ന പഞ്ചായത്ത് ഒന്നും ചെയ്തില്ല’; കാരശ്ശേരി UDF കൺവെൻഷനിൽ പൊട്ടിത്തെറിച്ച് കർഷകനായ കോൺഗ്രസ് പ്രവർത്തകൻ appeared first on Kairali News | Kairali News Live.