ബിജെപിയുടെ വർഗീയ ജനദ്രോഹ രാഷ്ട്രീയത്തിൽ മനം മടുത്ത് ബിജെപി നേതാക്കളടക്കം നിരവധി പ്രവർത്തകർ സിപിഐഎമ്മിനൊപ്പം ചേർന്നു. തൃശ്ശൂർ പടിയൂരിൽ നിന്നുള്ള ബിജെപി ജില്ലാ കമ്മിറ്റി അംഗം ഉൾപ്പെടെയുള്ള സജീവ ബിജെപി പ്രവർത്തകരാണ് ബിജെപിയിൽ നിന്ന് രാജിവെച്ചത്. ബിജെപി തൃശൂർ സൗത്ത് ജില്ല കമ്മിറ്റി അംഗം നിഷ രാഗേഷ് സജീവ പ്രവർത്തകനായിരുന്ന മാമ്പ്ര സുരേഷ്, സൗമ്യ സുരേഷ്, മുൻ ബൂത്ത് സെക്രട്ടറി രാഗേഷ് തുടങ്ങിയ നിരവധി പേരാണ് ബിജെപിയുടെ വർഗ്ഗീയ രാഷ്ട്രീയത്തോട് വിട പറഞ്ഞ് സിപിഐഎമ്മിൽ എത്തിയത്. ALSO READ; ശബരിമല തീർത്ഥാടനം: തെരഞ്ഞെടുപ്പ് കമ്മീഷനെ തിരുത്തി ഹൈക്കോടതി; ദേവസ്വം മന്ത്രിക്ക് ഏകോപനയോഗം വിളിച്ചുചേർക്കാം; പെരുമാറ്റച്ചട്ട വിലക്കില്ലപാർട്ടിയിൽ ചേർന്ന ബിജെപി പ്രവർത്തകരെ ഉന്നത വിദ്യഭ്യാസ മന്ത്രി ആർ ബിന്ദു മാലയിട്ടു സ്വീകരിച്ചു. ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്ര ഭരണനയത്തിൽ പ്രതിഷേധിച്ചും കേരളത്തിൽ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കുന്ന വികസന ക്ഷേമ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായുമാണ് പാർട്ടിയിലേക്ക് കടന്നു വരാൻ ബിജെപി പ്രവർത്തകർ തയ്യാറായത്. സ്വീകരണ യോഗത്തിൽ ഏരിയ കമ്മിറ്റി അംഗം സി ഡി സിജിത്ത്, പടിയൂർ ലോക്കൽ സെക്രട്ടറി ടി.ആർ ഭൂവനേശ്വരൻ, എടതിരിഞ്ഞി ലോക്കൽ സെക്രട്ടറി ഒ എൻ അജിത് തുടങ്ങിയവർ പങ്കെടുത്തു.The post ബിജെപിയുടെ വർഗീയ-ജനദ്രോഹ രാഷ്ട്രീയത്തിനോട് വിടപറഞ്ഞ് പടിയൂരിലെ പ്രവർത്തകർ സിപിഐഎമ്മിൽ ചേർന്നു appeared first on Kairali News | Kairali News Live.