കൊല്ലം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ 19 വയസ്സിന് താഴെ പ്രായമുള്ള ആൺകുട്ടികളുടെ ജില്ലാ ക്രിക്കറ്റ് ടീമിലേക്ക് ഉള്ള സെലക്ഷൻ ട്രയൽസ് നടത്തുന്നു. കൊട്ടാരക്കര തൃക്കണ്ണമംഗൽ എസ്കെവിവി എച്ച്എസ്എസിൽ നവംബർ 29 ശനിയാഴ്ചയാണ് സെക്ഷൻ ട്രയൽസ് നടത്തുന്നത്. 2007 സെപ്റ്റംബർ ഒന്നിന് ശേഷം ജനിച്ചവർക്ക് ട്രയൽസിൽ പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ളവർ നവംബർ 28 ന് ഉച്ചയ്ക്ക് 1 മണിക്ക് മുൻപ് കൊല്ലം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഓഫീസിൽ രജിസ്റ്റർ ചെയ്യണം. ALSO READ: മൂന്ന് മത്സരത്തിനിടെ രണ്ടാമത്തെ ഇരട്ടസെഞ്ച്വറി; ഇന്ത്യൻ ക്രിക്കറ്റിൽ പുത്തൻ താരോദയമായി സ്മരൺകൂടാതെ സെലക്ഷന് പങ്കെടുക്കുന്നവർ ക്രിക്കറ്റ് യൂണിഫോമിൽ എത്തേണ്ടതാണ്. വിശദവിവരങ്ങൾക്കായി 8943785020, 9947391291 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.The post കൊല്ലം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ 19 വയസ്സിന് താഴെയുള്ള ആൺ കുട്ടികൾക്കായി സെലക്ഷൻ ട്രയൽസ് നടത്തുന്നു; താല്പര്യമുള്ളവർ ചെയ്യേണ്ടത് ഇത്രമാത്രം appeared first on Kairali News | Kairali News Live.