റഷ്യയിലെ അന്താരാഷ്ട്ര സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഖലീല്‍ ബുഖാരി തങ്ങള്‍

Wait 5 sec.

മലപ്പുറം: മലപ്പുറം: റഷ്യന്‍ മതകാര്യ ബോര്‍ഡ് സംഘടിപ്പിച്ച പതിനാറാമത് അന്താരാഷ്ട്ര ഇസ് ലാമിക് സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. ബഷ്‌കരിസ്ഥാന്‍ റിപ്ലബ്ബിക്കിന്റെ തലസ്ഥാനമായ ഉഫയിലായിരുന്നു ഇന്നലത്തെ പ്രധാന പരിപാടി. സാഹോദര്യ സങ്കല്‍പം ലോകത്ത് കൂടുതല്‍ പ്രോത്സാഹിപ്പിച്ചത് ഇസ്‌ലാമാണെന്നും പരസ്പരം കലഹിക്കുന്ന ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഈ ഐക്യബോധം കൂടുതല്‍ ശക്തിപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. റഷ്യപോലുള്ള രാജ്യങ്ങളില്‍ നടക്കുന്ന ഇസ്‌ലാമിക ചലനങ്ങള്‍ പ്രതീക്ഷാവഹമാണെന്നും പാരസ്പര്യ ബോധമുണര്‍ത്തുന്ന ഇത്തരം കൊടുക്കല്‍ വാങ്ങലുകള്‍ സമൂഹത്തിന് വലിയ ഉണര്‍വ്വ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.റഷ്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് ത്വല്‍അത്ത് സഫാ താജുദ്ധീനാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ബഷ്‌കരിസ്ഥാന്‍ റിപബ്ലികിന്റെ തലവന്‍ റാഡ്സി ഫ്രിറ്റോവിച്ച് ഖബിറോവ്, ബഹ്റൈന്‍ ഇസ്്ലാമിക് അഫഴ്സിന്റെ പ്രസിഡന്റ് ഷെയ്ഖ് അബ്ദുറഹ്‌മാന്‍ ബ്ന്‍ മുഹമ്മദ് ബ്ന്‍ റാഷിദ് ആലുഖലീഫ, ഈജിപ്ത് ഔഖാഫ് മന്ത്രി ഉസാമ അല്‍ അസ്ഹരി, അമേരിക്ക, ജര്‍മനി, ഇറാഖ്, സഊദി തുടങ്ങി രാജ്യങ്ങളില്‍ നിന്നെല്ലാമുള്ള പണ്ഡിതരും പ്രാദേശിക മതനേതാക്കളും പരിപാടിയില്‍ സംബന്ധിച്ചു.പ്രവര്‍ത്തന മേഖലയില്‍ 45 പൂര്‍ത്തീകരിച്ച റഷ്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് ത്വല്‍അത്ത് സഫാ താജുദ്ധീന് മഅദിന്‍ അക്കാദമിയുടെ പ്രത്യേക ഉപഹാരം ഖലീല്‍ ബുഖാരി തങ്ങള്‍ കൈമാറി. തതാര്‍സ്ഥാന്‍ തലസ്ഥാനമായ കാസാനില്‍ വിവിധ പരിപാടികളിലും ഖലീല്‍ ബുഖാരി തങ്ങള്‍ സംബന്ധിച്ചും. വിവിധ പരിപാടികള്‍ക്ക് ശേഷം ഇന്ന് വൈകുന്നേരം ഖലീല്‍ ബുഖാരി തങ്ങള്‍ തിരിച്ചെത്തും.ആന്റിബയോട്ടിക്കുകള്‍ അശാസ്ത്രീയമായി ഉപയോഗിക്കരുത്-ഡി.എം.ഒ