കോൺഗ്രസിനെ വെട്ടിലാക്കി തൃശ്ശൂരിലും പേയ്മെന്‍റ് സീറ്റ് ആരോപണം. ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് തൃശൂർ ഡി സി സി ജനറൽ സെക്രട്ടറി ടി എ ആന്‍റോ കെ സി വേണുഗോപാലിന് അയച്ച കത്തിന്റെ പകർപ്പ് പുറത്തായി. ചാലക്കുടി എംഎൽഎ സാമ്പത്തിക തിരിമറി നടത്തി ഇഷ്ടക്കാർക്ക് സീറ്റ് നൽകി എന്നാണ് കത്തിലെ ആരോപണം. കെപിസിസി നൽകിയ മാർഗനിർദ്ദേശങ്ങൾ കാറ്റിൽ പറത്തി എന്നും കത്തിൽ പറയുന്നു.ALSO READ; കാട്ടുപന്നി വിഷയം: ‘സർക്കാർ ഓർഡറിട്ടിട്ടും UDF ഭരിക്കുന്ന പഞ്ചായത്ത് ഒന്നും ചെയ്തില്ല’; കാരശ്ശേരി UDF കൺവെൻഷനിൽ പൊട്ടിത്തെറിച്ച് കർഷകനായ കോൺഗ്രസ് പ്രവർത്തകൻചാലക്കുടി നിയോജകമണ്ഡലത്തിലെ ഫലം നിരാശാജനകമാകും എന്നും ടി എ ആന്‍റോ കത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. എല്ലാവരെയും ഒരുമിച്ച് കൊണ്ടു പോകുന്നതിന് പകരം പാർട്ടിയെ തന്നെ ഇല്ലാതാക്കുന്ന പ്രവണതയാണ് എംഎൽഎയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും കത്തിൽ പറയുന്നുണ്ട്. എന്നാൽ ആരോപണം സനീഷ് കുമാർ ജോസഫ് എം എൽ എ തള്ളി. സ്ഥാനാർത്ഥികളെ സംബന്ധിക്കുന്ന അന്തിമ തീരുമാനം കൈക്കൊള്ളുന്ന ജില്ലാ കോർ കമ്മിറ്റിയെന്നാണ് എം എൽ എ പറയുന്നത്.The post കോൺഗ്രസിനെ വെട്ടിലാക്കി തൃശ്ശൂരിലും പേയ്മെന്റ് സീറ്റ് ആരോപണം: സനീഷ് കുമാർ ജോസഫ് എംഎൽഎക്കെതിരെ ടി എ ആന്റോ നേതൃത്വത്തിനയച്ച കത്ത് പുറത്ത് appeared first on Kairali News | Kairali News Live.