കേരള സർവകലാശാല സംസ്‌കൃതവിഭാഗത്തിലെ ഗവേഷണ വിദ്യാർത്ഥിയായ വിപിൻ വിജയന് പിഎച്ച്ഡി തടഞ്ഞുവെയ്ക്കപ്പെട്ട സംഭവത്തിൽ ഡോ. സി എൻ വിജയകുമാരിയുടെ ഇരട്ടത്താപ്പ് തെളിയിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി അധ്യാപകനും സാമൂഹിക നിരീക്ഷകനുമായ ടി എസ് ശ്യാം കുമാർ രംഗത്ത്.വിപിൻ വിജയൻ സംസ്കൃതത്തിൽ എഴുതുന്നില്ല , സംസ്കൃതത്തിൽ സംസാരിക്കുന്നില്ല എന്ന ആരോപണം ഉന്നയിച്ച വിജയകുമാരിയുടെ മാർഗ്ഗനിർദ്ദേശത്തിൽ ഗവേഷണം ചെയ്ത തേജസ് നമ്പൂതിരി സമർപ്പിച്ച ഗവേഷണ പ്രബന്ധം എഴുതിയിരിക്കുന്നത് ഇംഗ്ലീഷിലാണ് എന്നതാണ് പോസ്റ്റിൽ ശ്യാംകുമാർ പറയുന്നത്. വിജയകുമാരി സ്വന്തം ശിഷ്യനെ കൊണ്ട് എന്തുകൊണ്ടാണ് പ്രബന്ധം സംസ്കൃതത്തിൽ എഴുതിക്കാതിരുന്നത് എന്നും “സംസ്കൃത വാദിയായ” തേജസ് നമ്പൂതിരി വിപിന്റെ ഓപ്പൺ വൈവയിൽ സംസ്കൃതത്തിൽ ചോദ്യം ഉന്നയിക്കാതെ ചോദ്യങ്ങൾ ഇംഗ്ലീഷിൽ അവതരിപ്പിച്ചത് എന്തുകൊണ്ടാണ് എന്നും അദ്ദേഹം പോസ്റ്റിൽ ചോദിക്കുന്നു.ALSO READ: വി എം വിനു വിഷയം: ആ യൂത്ത് കോൺഗ്രസ് നേതാക്കളോട് പറഞ്ഞിരുന്നേൽ നല്ല വ്യാജ കാർഡുണ്ടാക്കി അവർ വോട്ട് ചേർത്തേനെയെന്ന് വി. വസീഫ്ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:സംസ്കൃതത്തിൽ എഴുതുന്നില്ല , സംസ്കൃതത്തിൽ സംസാരിക്കുന്നില്ല എന്നതായിരുന്നു ഡോ. വിജയകുമാരിയുടെ വിപിനെതിരായുള്ള പ്രധാന ആരോപണം. എന്നാൽ 2022 ൽ വിജയകുമാരിയുടെ മാർഗ്ഗനിർദ്ദേശത്തിൽ ഗവേഷണം ചെയ്ത തേജസ് നമ്പൂതിരി സമർപ്പിച്ച ഗവേഷണ പ്രബന്ധം എഴുതിയിരിക്കുന്നത് ഇംഗ്ലീഷിലാണ്. “സംസ്കൃത വാദിയായ “( ഇഡ്ഡലി സംസ്കൃതം ഓർക്കുക ) വിജയകുമാരി സ്വന്തം ശിഷ്യനെ കൊണ്ട് എന്തുകൊണ്ടാണ് പ്രബന്ധം സംസ്കൃതത്തിൽ എഴുതിക്കാതിരുന്നത് ?“സംസ്കൃത വാദിയായ” തേജസ് നമ്പൂതിരി വിപിന്റെ ഓപ്പൺ വൈവയിൽ സംസ്കൃതത്തിൽ ചോദ്യം ഉന്നയിക്കാതെ ചോദ്യങ്ങൾ ഇംഗ്ലീഷിൽ അവതരിപ്പിച്ചത് എന്തുകൊണ്ടാണ് ?(തേജസ് നമ്പൂതിരിയുടെ ഗവേഷണ പ്രബന്ധം സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയാൽ മറ്റ് ചില കാര്യങ്ങൾ കൂടി വെളിച്ചത്തു വരും)The post ‘സംസ്കൃതത്തിൽ എഴുതുന്നില്ല എന്ന ആരോപണം ഉന്നയിച്ച ഡോ. വിജയകുമാരി സ്വന്തം ശിഷ്യനെ എന്തുകൊണ്ടാണ് പ്രബന്ധം സംസ്കൃതത്തിൽ എഴുതിക്കാതിരുന്നത് ?’; വിപിൻ വിജയന് പിഎച്ച്ഡി തടഞ്ഞ സംഭവത്തിൽ ടി എസ് ശ്യാം കുമാറിന്റെ പോസ്റ്റ് ശ്രദ്ദേയമാകുന്നു appeared first on Kairali News | Kairali News Live.