തെക്കൻ കേരളത്തില്‍ മ‍ഴ കനക്കും: വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

Wait 5 sec.

കനത്തമ‍ഴയ്ക്കുള്ള സാധ്യത പ്രവചിച്ച് കാലാവസ്ഥ നിരീക്ഷ കേന്ദ്രം. തെക്കൻ കേരളത്തിലാണ് മ‍ഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുള്ളത്. കോട്ടയം, ഇടുക്കി, ആലപ്പു‍ഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കനത്തമ‍ഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തലസ്ഥാനത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അടുത്ത 4 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം17.11.2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി18.11. 2025 – മലപ്പുറം, ഇടുക്കി, കോട്ടയം, പത്തനംതിട്ട – യെല്ലോ അലര്‍ട്ട്19.11.2025 – ഇടുക്കി, കോട്ടയം – യെല്ലോ അലര്‍ട്ട്20.11.2025 – കാസര്‍കോട്, കണ്ണൂര്‍, കോട്ടയം, പത്തനംതിട്ട – യെല്ലോ അലര്‍ട്ട്ഒറ്റപ്പെട്ട ശക്തമായ മ‍ഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.ശബരിമലയിൽ കനത്ത മഴയ്ക്ക് സാധ്യതശബരിമലയിൽ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ഇന്ന് ആകാശം പൊതുവെ മേഘാവൃതമായിരിക്കും. കനത്ത മഴയ്ക്കോ ഇടിമിന്നലോടു കൂടിയ മഴയ്ക്കോ ആണ് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിട്ടുള്ളത്.The post തെക്കൻ കേരളത്തില്‍ മ‍ഴ കനക്കും: വിവിധ ജില്ലകളില്‍ മുന്നറിയിപ്പ് appeared first on Kairali News | Kairali News Live.