ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിത്വത്തെ ചൊല്ലി എറണാകുളം കോൺഗ്രസിൽ പൊട്ടിത്തെറി. ഡി സി സി പ്രസിഡൻ്റിനെതിരെ എ ഗ്രൂപ്പ് രംഗത്തുവന്നു. കീഴ്മാട് ഡിവിഷനിൽ തന്നിഷ്ടപ്രകാരം സ്ഥാനാർത്ഥിയെ നിശ്ചയിച്ചുവെന്ന് ജനറൽ സെക്രട്ടറിടി എച്ച് അബ്ദുൾ ജബ്ബാർ പറഞ്ഞു.മുഹമ്മദ് ഷിയാസിൻ്റെ നടപടി ഏകപക്ഷീയമാണെന്നും ഡിവിഷന് പുറത്തു നിന്നുള്ള സ്ഥാനാർഥിയെ കൊണ്ടുവന്നു എന്നും അദ്ദേഹം പറഞ്ഞു. കോർ കമ്മറ്റിയിൽ ചർച്ച നടത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുൻ മന്ത്രി ടി എച്ച് മുസ്തഫയുടെ സഹോദരനാണ് പരാതി നൽകിയ അബ്ദുൾ ജബ്ബാർ.Content Summary: A dispute has erupted within the Ernakulam Congress over the selection of a candidate for the district panchayat elections. The A Group has come out against the District Congress Committee (DCC) President, alleging unilateral decisions. General Secretary T.H. Abdul Jabbar stated that the candidate for the Keezhmad division was chosen arbitrarily, without proper consultation. He accused Muhammad Shiyas of acting unilaterally and bringing in a candidate from outside the division. Jabbar also claimed that the matter was not discussed in the core committee. Notably, Abdul Jabbar is the brother of former minister T.H. Mustafa.The post ജില്ലാ പഞ്ചായത്ത് സ്ഥാനാർഥിത്വം: എറണാകുളം കോൺഗ്രസിൽ പൊട്ടിത്തെറി appeared first on Kairali News | Kairali News Live.