ഗുവാഹട്ടി ടെസ്റ്റ്: ദക്ഷിണാഫ്രിക്കൻ ബൗളിങ്ങിൽ വിയർത്ത് ഇന്ത്യൻ ബാറ്റിംഗ് നിര

Wait 5 sec.

നിർണ്ണായകമായ ഗുവാഹട്ടി ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ തകർച്ചയുടെ വക്കിൽ ടീം ഇന്ത്യ. രണ്ടാമത്തേതും അവസാനത്തേതുമായ ടെസ്റ്റിൽ മൂന്നാം ദിവസം 7 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എന്ന നിലയിൽ തകർച്ചയെ ഉറ്റുനോക്കുകയാണ് റിഷബ് പന്ത് നയിക്കുന്ന ടീം ഇന്ത്യ. ഇന്ത്യയിൽ പരമ്പര നേട്ടം എന്ന ലക്ഷ്യവുമായി ബാരസ്പരയിൽ ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ, 109 റൺസ് നേടിയ സെനുരൻ മുത്തുസാമിയും 93 റൺസ് നേടിയ മാർക്കോ ജാൻസനും ചേർന്ന് മികച്ച നിലയിൽ എത്തിക്കുകയായിരുന്നു.ഇന്നലെ വിക്കറ്റ് നഷ്ടം കൂടാതെ കളി അവസാനിപ്പിച്ച ഇന്ത്യക്ക് ഓപണർമാർ ഭേദപ്പെട്ട തുടക്കമാണ് സമ്മാനിച്ചത്. പക്ഷെ അർധശതകം നേടിയ ജയ്‌സ്വാൾ പുറത്തായതോടെ ദക്ഷിണാഫ്രിക്കൻ ബൗളർമാർ കളിയിൽ ആധിപത്യം സ്ഥാപിച്ചു. 4 വിക്കറ്റുകൾ നേടിയ ഓൾ റൗണ്ടർ മാർകോ ജൻസിന്‍റെ പ്രകടനമാണ് ഇന്ത്യയുടെ നെടുന്തൂണ് തകർത്തത്. ALSO READ; സ്ട്രേഞ്ചർ തിങ്സ് മുതൽ പെറ്റ് ഡിറ്റക്ടീവ് വരെ; സിനിമാ പ്രേമികൾക്ക് ഈ വാരം ഒടിടിയിൽ ആഘോഷിക്കാംഅത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ സ്വന്തം മണ്ണിൽ ഫോള്ലോ ഓൺ ചെയുക എന്ന നാണക്കേട് പന്ത് നയിക്കുന്ന ടീമിന് നേരിടേണ്ടിവരും. ഈ പരമ്പര കൂടി നഷ്ടപ്പെട്ടാൽ ചോദ്യം ഉയരുക ഇന്ത്യൻ ബാറ്സ്മാന്മാരുടെ നിലവാരത്തെ പറ്റി മാത്രമാകില്ല, കോച്ച് ഗൗതം ഗംഭീറിന്റെ പരിശീലന മികവിനെ കൂടി ആവുമെന്ന ചർച്ചയും സജീവമാണ്.The post ഗുവാഹട്ടി ടെസ്റ്റ്: ദക്ഷിണാഫ്രിക്കൻ ബൗളിങ്ങിൽ വിയർത്ത് ഇന്ത്യൻ ബാറ്റിംഗ് നിര appeared first on Kairali News | Kairali News Live.