ദൈർഘ്യമേറിയ ട്രെയിൻ യാത്രകൾ ബോറടിപ്പിക്കാറുണ്ടോ? വിരസത മാറ്റാൻ ഹെഡ് സെറ്റ് വച്ചു പാട്ടു കേൾക്കുമ്പോൾ ട്രെയിനിൽ ഒരു മിനി കൺസേർട്ടുണ്ടായിരുന്നെങ്കിൽ എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? എങ്കിൽ അതൊരുമൊരു മിനി കൺസേർട്ട് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.ഇന്ത്യൻ ബാൻഡായ സ്റ്റോൺ കീസ് (Stone Keys) ആണ് ഈ വൈറൽ കൺസേർട്ടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. അഹമ്മദാബാദിൽ നിന്ന് ലഖ്നൗവിലേക്കുള്ള യാത്ര, ‘അതെ, ഞങ്ങൾ ട്രെയിനിൽ ശരിക്കും വൈബുണ്ടാക്കി’ എന്ന ക്യാപ്ഷനോടെയാണ് സോഷ്യൽ മീഡിയയിൽ വീഡ‍ിയോ ഷെയർ ചെയ്തിരിക്കുന്നത്. അഹമ്മദാബാദിൽ നിന്നും ലഖ്നൗവിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇത് സംഭവിച്ചത് എന്നും പോസ്റ്റിൽ പറയുന്നുണ്ട്. യാത്രക്കാർ ബാൻഡിനൊപ്പം ചേരുകയും തങ്ങളുടെ ഫോണുകളിൽ രസകരമായ ഈ നിമിഷങ്ങൾ പകർത്തിയെടുക്കുകയും ചെയ്തു.ALSO READ : താൻ കൊലപാതക ഭീഷണി നേരിടുന്നതായി ക്യാബ് ഡ്രൈവറുടെ സന്ദേശം; വൈറലായി സോഷ്യൽ മീഡിയ പോസ്റ്റ്അഹമ്മദാബാദ്-ലഖ്നൗ ട്രെയിനിൽ സ്റ്റോൺ കീസ് നടത്തിയ ഈ തത്സമയ കൺസേർട്ട് സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ 15 മില്യണിലധികം കാഴ്ച്ചക്കാരെയും 2.2 മില്യൺ ലൈക്കുകളും ആയിരക്കണക്കിന് കമന്റുകളും നേടി. പോസ്റ്റിന് താഴെ ആമസോൺ മ്യൂസിക് ഇന്ത്യ “അടുത്ത സ്റ്റേഷനിൽ ഞങ്ങളും വരുന്നുണ്ട്! എന്ന് കമന്റ് ചെയ്തു.The post ട്രെയിനിൽ നിന്നുമൊരു മിനി കൺസേർട്ട്; വീഡിയോ പങ്കുവച്ച് ഇന്ത്യൻ ബാൻഡായ സ്റ്റോൺ കീസ് appeared first on Kairali News | Kairali News Live.