തദ്ദേശ തിരഞ്ഞെടുപ്പ്; യു ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി

Wait 5 sec.

തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി. തെരുവുനായ ശല്യത്തിൽ നിന്നും കേരളത്തെ മുക്തമാകുമെന്ന് വി ഡി സതീശൻ പറഞ്ഞു. നടപ്പാക്കാന്‍ സാധിക്കുമെന്ന് ഉറപ്പുള്ള കാര്യങ്ങള്‍ മാത്രമാണ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പത്രിക അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.ആശവര്‍ക്കര്‍മാര്‍ക്ക് പ്രത്യേക അലവന്‍സ്, തൊഴിലില്ലായ്മ പരിഹരിക്കാന്‍ പഞ്ചായത്ത് തലത്തില്‍ പദ്ധതികള്‍, തദ്ദേശ സ്ഥാപനങ്ങളിലെ സീറോ വേസ്റ്റ് അടക്കം ജനപ്രിയ വാഗ്ദാനങ്ങളാണ് പത്രികയിലുള്ളത്. വീടില്ലാത്തവര്‍ക്ക് പ്രത്യേക താമസസൗകര്യം ഒരുക്കുമെന്നും വീട് നിര്‍മ്മിക്കുന്നതുവരെ വാടകയ്ക്ക് വീടൊരുക്കുമെന്നും പത്രികയില്‍ പറയുന്നു. സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് വാഗ്ദാനങ്ങള്‍.The post തദ്ദേശ തിരഞ്ഞെടുപ്പ്; യു ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി appeared first on ഇവാർത്ത | Evartha.