കണ്ണപുരത്ത് എൽഡിഎഫിന് വീണ്ടും എതിരില്ലാതെ ജയം; ഒന്ന്, എട്ട് വാർഡുകളിലെ UDF, BJP പത്രികകൾ തള്ളി; ഇതോടെ 6 വാർഡുകളിൽ LDF ന് എതിരില്ല

Wait 5 sec.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ പതിർക പിനാവലിക്കാനുള്ള അവസാന മണിക്കൂറുകൾ കടന്നുപോകുമ്പോൾ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ എൽഡിഎഫിന് മുന്നേറ്റമുണ്ടാകുന്ന കാഴ്ചയാണ് കാണുന്നത്. കണ്ണൂർ കണ്ണപുരം പഞ്ചായത്തിലാണ് യുഡിഎഫ് ബിജെപി സ്ഥാനാർഥികളുടെ പത്രിക തള്ളിയതിനാൽ എൽഡിഎഫ് എതിരില്ലാതെ ജയിച്ചത്. കണ്ണപുരം പഞ്ചായത്തിലെ ഒന്ന്, എട്ട് വാർഡുകളിലെ യുഡിഎഫ്, ബിജെപി പത്രികകൾ ആണ് തള്ളിയത്. പുനർസൂക്ഷ്മപരിശോധനയിലാണ് പത്രികകൾ തള്ളിയത്. ഇതോടെ കണ്ണപുരത്ത് ആറ് വാർഡുകളിൽ എൽഡിഎഫിന് എതിരില്ല. പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കുന്ന വേളയിൽ തന്നെ കണ്ണപുരത്ത് 4 വാർഡുകളിൽ എൽഡിഎഫിന് എതിരുണ്ടായിരുന്നില്ല.ALSO READ: കണ്ണൂർ ആന്തൂരിൽ രണ്ട് വാർഡുകളിൽ UDF പത്രികകൾ തള്ളി, ഒരാൾ പിൻവലിച്ചു; മൂന്നിടത്ത് LDF-ന് എതിരില്ലാതെ വിജയംഅതേസമയം സൂക്ഷ്മ പരിശോധന വേളയിൽ ആന്തൂരിലും രണ്ട് വാർഡുകളിൽ യുഡിഎഫ് പത്രികകൾ തള്ളി. കോടല്ലൂർ, തളിയിൽ വാർഡുകളിലെ പത്രികകളാണ് തള്ളിയത്. പുനർസൂക്ഷ്മ പരിശോധനയിലാണ് പത്രികകൾ തള്ളിയത്. ഇതോടെ ഈ രണ്ട് വാർഡുകളിലെയും എൽഡിഎഫ് സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചു. മറ്റൊരു വാർഡായ അഞ്ചാംപീടികയിൽ യുഡിഎഫ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ചതോടെ ഇവിടെയും എൽഡിഎഫിന് എതിരില്ല. ഇതോടെ ഇവിടെ ഇതുവരെ അഞ്ച് വാർഡുകളിൽ എൽഡിഎഫ് എതിരില്ലാതെ ജയം സ്വന്തമാക്കി.The post കണ്ണപുരത്ത് എൽഡിഎഫിന് വീണ്ടും എതിരില്ലാതെ ജയം; ഒന്ന്, എട്ട് വാർഡുകളിലെ UDF, BJP പത്രികകൾ തള്ളി; ഇതോടെ 6 വാർഡുകളിൽ LDF ന് എതിരില്ല appeared first on Kairali News | Kairali News Live.