ഓരോ ആഴ്ചയും ഒടിടി റിലീസിനെത്തുന്ന ചിത്രങ്ങൾക്കും സീരീസുകൾക്കുമായി കാത്തിരിക്കുന്നവർ ഏറെയാണ്. തിയറ്ററിൽ മിസ് ആയിപ്പോയവരും, പടം വീണ്ടും കാണാൻ ആഗ്രഹിക്കുന്നവരും ഒരുപോലെ ഒടിടി റിലീസുകൾ ആസ്വദിക്കാറുണ്ട്. ഈ ആഴ്ചയും ഒരുപിടി അടിപൊളി സിനിമകളും സീരീസുകളും നിങ്ങളുടെ കൈക്കുള്ളിലെ ചെറിയ സ്ക്രീനിലേക്കെത്തുന്നുണ്ട്. അതിൽ ഏറ്റവും കൂടുതൽ ആളുകൾ ആവേശത്തോടെ കാത്തിരിക്കുന്ന സ്ട്രേഞ്ചർ തിങ്സുമുണ്ട്.സ്ട്രേഞ്ചർ തിങ്സ് സീസൺ 5 ‍വോളിയം 1ലോകമൊന്നാകെ ആകാംക്ഷാപൂർവം ക്ഷമയോടെ കാത്തിരുന്ന സ്ട്രേഞ്ചർ തിങ്സ് അവസാന സീസണിന്റെ ആദ്യ ഭാഗം ഈ ആഴ്ച റിലീസാകും. നവംബർ 27 ന് നെറ്റ്ഫ്ലിക്സിലാണ് ഇലവനും കൂട്ടുകാരും തങ്ങളുടെ അവസാന പോരാട്ടത്തിനിറങ്ങുക. അഞ്ചാം സീസൺ മൂന്ന് ഭാഗങ്ങളായിട്ടാകും ഓഡിയൻസിന് മുന്നിലെത്തുക. ആദ്യ നാല് എപ്പിസോഡുകൾ ഈ ആഴ്ച പുറത്തിറങ്ങും. വാല്യം 2 ഡിസംബർ 26 നും, വാല്യം 3 2026 ജനുവരി 1 നും പുറത്തിറങ്ങുന്നതോടെ സീരീസ് ചരിത്രത്തിലെ സംഭവബഹുലമായ ഒരു അധ്യായത്തിനാണ് നാന്ദ്യം കുറിക്കുക.ALSO READ; കാന്ത ഇ‍ഴച്ചിലെന്ന് ആരാധാകർ; പടം റീ എഡിറ്റ് ചെയ്ത് വീണ്ടും തിയേറ്ററിലേക്ക്പെറ്റ് ഡിറ്റക്റ്റീവ്ഷറഫുദീൻ – അനുപമ പരമേശ്വരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ, സ്ലാപ്പ്സ്റ്റിക് ശൈലിയിലുള്ള കോമഡി ചിത്രമായ പെറ്റ് ഡിറ്റക്റ്റീവ് ഈ മാസം 28 ന് ഡിജിറ്റൽ റിലീസിനെത്തും. സീ ഫൈവി (Zee5) യാണ് ചിത്രം കാണികളിലേക്കെത്തുക. തിയറ്ററിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. പ്രണീഷ് വിജയനാണ് സംവിധാനം. ആനന്ദ് സി ചന്ദ്രൻ (കാമറ), അഭിനവ് സുന്ദർ നായക് (എഡിറ്റിംഗ്), രാജേഷ് മുരുകേശൻ (സംഗീതം) എന്നിവരാണ് ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകർ.ഡൈസ് ഇറനിരൂപക പ്രശംസയും ആരാധകപ്രീതിയും ഒരുപോലെ നേടി വൻവിജയമായ ചിത്രമാണ് പ്രണവ് മോഹൻലാൽ നായകനായ ഡൈസ് ഇറ. മലയാളത്തിലെ ഹൊറർ ചിതങ്ങൾക്ക് പുതിയ മാനം നൽകിയ രാഹുൽ സദാശിവന്റെ ഏറ്റവും പുതിയ ചിത്രം ജിയോ ഹോട്സ്റ്റാറിലാണ് എത്തുക. എന്നാൽ, പ്ലാറ്റ്ഫോം കൃത്യമായ തീയതി പുറത്ത് വിട്ടിട്ടില്ല. നവംബർ അവസാന ദിവസങ്ങളിൽ റിലീസ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ALSO READ; വീണ്ടും സൈബർ തട്ടിപ്പ്: ‘ഐപിഒ’ നിക്ഷേപത്തട്ടിപ്പിൽ 74 കാരന് നഷ്ടമായത് 1.33 കോടി രൂപ; സംഭവം ബെംഗളൂരുവിൽആര്യൻരാച്ചസനിലൂടെ ത്രില്ലർ പ്രേമികളുടെ പ്രിയപ്പെട്ട നടനായി മാറിയ വിഷ്ണു വിശാലിന്റെ പുതിയ ത്രില്ലർ ചിത്രം ആര്യൻ ഈ ആഴ്ച്ച ഡിജിറ്റൽ റിലീസാവും. നവംബർ 28 ന് നെറ്ഫ്ലിക്സിലാണ് ചിത്രമെത്തുക. തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലും സിനിമ കാണാംThe post സ്ട്രേഞ്ചർ തിങ്സ് മുതൽ പെറ്റ് ഡിറ്റക്ടീവ് വരെ; സിനിമാ പ്രേമികൾക്ക് ഈ വാരം ഒടിടിയിൽ ആഘോഷിക്കാം appeared first on Kairali News | Kairali News Live.