പ്രവര്‍ത്തനം ആത്മാവ് തൊട്ടറിഞ്ഞ്: ശശി തരൂര്‍

Wait 5 sec.

തിരുവനന്തപുരം | കാന്തപുരം ഉസ്താദിന്റെ പ്രവര്‍ത്തനം നാടിന്റെ ആത്മാവ് തൊട്ടറിഞ്ഞുള്ളതാണെന്ന് ശശി തരൂര്‍ എം പി. ശ്രീനാരായണ ഗുരുവിന്റെ സ്നേഹസന്ദേശം നാട്ടില്‍ നടപ്പാക്കുന്ന നേതാവാണ് കാന്തപുരം. സുന്നി പ്രസ്ഥാനത്തിന്റെ നേരത്തേ നടന്ന കേരളയാത്രകളിലും പങ്കെടുത്തിട്ടുണ്ടെന്നും തരൂര്‍ ഓര്‍മിച്ചു.യാത്ര പുതിയ ചിന്തകള്‍ക്കു തുടക്കമിടും: സ്വാമി ഗുരുരത്‌നംതിരുവനന്തപുരം | കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കിയ കേരളയാത്ര തിരുവനന്തപുരത്ത് അവസാനിക്കുകയല്ല, പുതിയ ചിന്തകള്‍ക്കു തുടക്കമാകുകയാണെന്നും സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. ഇത് ഹൃദയങ്ങളെ ചേര്‍ത്തുനിര്‍ത്തിയ യാത്രയാണ്. വിഭജിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്ന കാലത്ത് വാക്കുകള്‍ കൊണ്ട് വിളക്കിച്ചേര്‍ക്കാനുള്ള യാത്രയാണിതെന്നും അദ്ദേഹം പറഞ്ഞു.ഉസ്താദ് മനുഷ്യരെ ഒന്നിപ്പിക്കുന്നു: യു ടി ഖാദര്‍തിരുവനന്തപുരം | കാന്തപുരം ഉസ്താദിന് കര്‍ണാടകയുടെ അഭിനന്ദനങ്ങളുമായി കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു ടി ഖാദര്‍. ഉസ്താദ് മനുഷ്യരെ ഒന്നിപ്പിക്കുകയാണ്. ഉള്ളാള്‍ ദര്‍ഗയില്‍ കേരളയാത്രയുടെ ഉദ്ഘാടനത്തില്‍ പങ്കെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.