നടന്‍ നിവിന്‍ പോളിയെ വ്യാജ കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന പരാതിയിൽ നിര്‍മ്മാതാവായ പിഎസ് ഷംനാസിനെതിരെ കോടതി ജാമ്യമില്ലാക്കുറ്റം ചുമത്തി. വൈക്കം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കോടതി ചുമത്തിയത്. ബിഎന്‍എസ് നിയമത്തിലെ 229, 236, 237 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.കോടതിയില്‍ വ്യാജ രേഖയും വ്യാജ സത്യവാങ്മൂലവും നല്‍കിയതിനും നിർമാതാവിനെതിരെ കേസെടുത്തു. കോടതിയില്‍ നിന്ന് വിവരങ്ങള്‍ മറച്ചുവെച്ചതിനും പിഎസ് ഷംനാസിനെതിരെ കേസെടുത്തിട്ടുണ്ട്. വ്യാജ തെളിവുകള്‍ നല്‍കുന്നത് കോടതിയെ കബളിപ്പിക്കലെന്ന് മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. കോടതിയില്‍ സത്യം അറിയിക്കേണ്ട പിഎസ് ഷംനാസ് മനപൂര്‍വ്വം വ്യാജ വിവരങ്ങള്‍ നല്‍കിയെന്നും വൈക്കം മജിസ്ട്രേറ്റ് കോടതി പറഞ്ഞു.Also read;‘ലിഫ്റ്റിനുള്ളിൽ മോശമായി പെരുമാറിയ ആളെ തല്ലിയിട്ടുണ്ട്’: തുറന്ന് പറഞ്ഞ് നടി പാർവതി തിരുവോത്ത്നീതിക്കായി പ്രൊസിക്യൂഷന്‍ നടപടി അനിവാര്യമെന്നും വൈക്കം മജിസ്ട്രേറ്റ് കോടതി. പിഎസ് ഷംനാസ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നുമാണ് നിരീക്ഷണം.The post നിവിന് പോളിയെ വ്യാജക്കേസില് കുടുക്കാന് ശ്രമിച്ചെന്ന പരാതി; നിര്മ്മാതാവ് പിഎസ് ഷംനാസിനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കോടതി appeared first on Kairali News | Kairali News Live.