വനിതാ പ്രീമിയർ ലീഗിൽ പോയിന്റ് പട്ടികയിൽ ഏറ്റവും പിന്നിലായ ഡൽഹി ക്യാപിറ്റൽസിന് ജീവൻ നൽകിയതാരെന്ന ചോദ്യത്തിന് ഒരുത്തരം മാത്രമേ ഉള്ളു — ഷഫാലി വർമ്മ. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ഷഫാലിയുടെ പോരാട്ടമാണ് ഡൽഹിക്ക് ഈ സീസണിലെ ആദ്യ ജയം സമ്മാനിച്ചത്.ബാറ്റിംഗ് മികവ് കൊണ്ട് എതിരാളികളെ ഞെട്ടിക്കുന്ന യുപി വാര്യർസിനെ അവസാന ഓവറുകളിൽ ഡൽഹി ക്യാപിറ്റൽസിനായി പിടിച്ചുകെട്ടിയത് പാർട്ട് ടൈം ബൗളറായ ഷഫാലി ആയിരുന്നു. കൃത്യതയുള്ള ലൈനും ലെംഗ്ത്തും കൊണ്ട് വാര്യർസ് ബാറ്റിങിനെ പിടിച്ചുകെട്ടിയ ഷഫാലി, രണ്ട് നിർണായക വിക്കറ്റുകൾ വീഴ്ത്തി. അവസാന ഓവറുകളിൽ വാര്യർസ് തകർന്നതിൽ ഷഫാലിയുടെ സ്പെൽ നിർണായകമായി. 20 ഓവറിൽ 154 റൺസിലൊതുങ്ങുകയായിരുന്നു വാര്യർസ്.Also Read: രാഹുലിന്റെ സെഞ്ചുറിക്ക് മിച്ചലിന്റെ മറുപടി; രാജ്‌കോട്ടിൽ കിവികൾക്ക് ജയംപിന്നീട് ബാറ്റ് കൈയിൽ എടുത്ത ഷഫാലി, ഡൽഹിക്ക് മികച്ച തുടക്കം നൽകി. ലിസെൽ ലീയോടൊപ്പം ഓപ്പണറായി ഇറങ്ങിയ ഷഫാലി, സമ്മർദ്ദമില്ലാതെ കളി മുന്നോട്ട് കൊണ്ടുപോയി. ഡൽഹിയുടെ ചേസിന് അടിത്തറയിട്ടത് 32 പന്തിൽ 36 റൺസ് നേടിയ അവരുടെ ഇന്നിങ്സ് ആയിരുന്നു. 94 റൺസിന്റെ ഓപ്പണിങ് കൂട്ടുകെട്ട് 12 ആം ഓവറിൽ പിരിഞ്ഞപ്പോൾ ഡൽഹിക്ക് അൽപം ആശങ്കയുണ്ടായി. എളുപ്പമായിരുന്ന ചേസ് അവസാന ഓവറിലേക്ക് നീങ്ങി. എന്നാൽ അവസാന പന്തിൽ ലോറ വോൾവാർട്ട് ബൗണ്ടറി കണ്ടെത്തി ഡൽഹി ക്യാപിറ്റൽസിനെ സീസണിലെ ആദ്യ ജയത്തിലേക്ക് നയിച്ചു.The post വനിതാ പ്രീമിയർ ലീഗ് : ഡൽഹിയെ വിജയവഴിയിലെത്തിച്ച് ഷഫാലി വർമ്മ appeared first on Kairali News | Kairali News Live.