ജമ്മു കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ ശക്തമാക്കാൻ ലക്ഷ്യമിട്ട് പാകിസ്താൻ ‘രണ്ടാം തലമുറ’ ഭീകരരെ വളർത്തുന്നതായി ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പ്. പാക് സൈന്യവും ചാരസംഘടനയായ ഐ.എസ്.ഐയും സംയുക്തമായാണ് ഈ പുതിയ പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് വിവരം.ഭീകരസംഘടനകളുടെ മുൻനിര നേതാക്കളുടെയും പഴയ കമാൻഡർമാരുടെയും മക്കളെയും അടുത്ത ബന്ധുക്കളെയുമാണ് ഈ പുതിയ വിഭാഗത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. ലഷ്‌കർ-ഇ-തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ പ്രധാന ഭീകരസംഘടനകൾ തമ്മിലുള്ള ഭിന്നതകൾ മാറ്റിവെച്ച് ഒരേ ലക്ഷ്യത്തിനായി ഒന്നിച്ചു പ്രവർത്തിക്കാൻ ഐ.എസ്.ഐ നിർദ്ദേശം നൽകിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ALSO READ : ചൊവ്വയിൽ എത്തിയാൽ എന്ത് കഴിക്കും? ഉത്തരം നൽകിയാൽ നാസ നൽകുന്നത് 6.75 കോടി രൂപ! വമ്പൻ അവസരം കൈവിടരുത്അടുത്തിടെ പാകിസ്താനിലെ ബഹവൽപൂരിൽ വിവിധ ഭീകരസംഘടനകളുടെ തലവന്മാർ പങ്കെടുത്ത സുപ്രധാന യോഗം നടന്നതായി ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്.The post പാകിസ്താനിൽ ‘രണ്ടാം തലമുറ’ ഭീകരർ വളരുന്നു; പരിശീലനത്തിന് വൻതോതിൽ ധനസഹായം ലഭിക്കുന്നതായി വിവരം appeared first on Kairali News | Kairali News Live.